-12-
പാന്ധന്മാർക്കറിയാത്തതായദിശയിൽ-
ബ്ബന്ധിച്ചപർണ്ണാശ്രമേ
സന്ധിപ്പിച്ചുപവസിച്ചിതീശ്വരപദ-
ച്ചെന്താരുപൂജിച്ചഹോ.
41
ഇത്ഥം മുനീന്ദ്രവരനേറിയഭക്തിയോടും
ചിത്തകുളുർത്തുശിവനെബ്ഭജനം തുടങ്ങി
പൃത്ഥിക്കിളക്കമതുതീർന്നതിയായുറച്ച-
ങ്ങത്തീരവും വിളകളോടുനിറഞ്ഞിതപ്പോൾ.
42
അന്നാളഹോപരശുരാമമനം തെളിഞ്ഞു
സന്നായഭൂസുരരെയെങ്ങുവരുത്തിമോദാൽ
മന്നായവർക്കുദകപൂർവ്വകമേകിദാന-
മന്നന്നൊഴിച്ചിതവനുള്ളൊരുമാതൃഹത്യാ.
43
ചിത്തം തെളിഞ്ഞുവരവും ശിവലിംഗവും താൻ
പൃത്ഥ്വീസുരോത്തമയതിക്കു കൊടുത്തുമോദാൽ
മത്തൽ വസന്തതിലകം മദനം കരിച്ചോൻ
വൃത്താന്തമൊക്കെ മണവാട്ടിയൊടങ്ങുരച്ചാൻ.
44
ഇഷ്ടത്തിനൊത്തുൂരുശൈവലിംഗ-
നഷ്ടം ശ്രവിച്ചന്നതിതാപമോടും
കഷ്ടം ശിശു ചത്തൊരു പയ്യുപോലെ
ക്ളിഷ്ടേണകേണാൽ മുറ്യിട്ടു ഡേവി
45
അയ്യോഭവാനെച്ചതിചെയ്തുകള്ളൻ
പൊയ്യും പറഞ്ഞായതുകയ്ക്കലാക്കീ
ഇയ്യുള്ളവൾക്കീവിധമായ്കലാശം
കയ്യക്കുകൊള്ളാമിനിയെന്തുചെയ്യാം
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |