-8-
സന്താപകൃത്തുദശവക്ത്രഖലൻപുരൈവ
ചന്തത്തിൽനിന്മലയെടുത്തുകരത്തിലേന്തി
പന്താടിയോരുസമയത്തുപദാംഗുലത്താൽ
അന്ധന്റെകൈകളുടെമേൽമലയൂന്നിയോനെ
24ഇക്കണ്ടലോകമഖിലംവിധിസൃഷ്ടിചെയ്‌വാൻ
മുക്കണ്ണ!നിൻകരുണയില്ലവനെങ്കിലാമൊ
മുക്കാലതല്ലമുഴുതാംവ്യസനംഭുജിക്കു-
ന്നിക്കാലമിന്നഹമതിന്നുനിപോക്കിടേണം.
25 താതന്റെകല്പനയനാദരവിന്നുവയ്യാ-
ഞ്ഞാതങ്കമോടുജനനീവധമാചരിച്ചേൻ
മാതാവുചത്തമുതലുള്ളൊരുമാതൃഹത്യാ
ചേതംവരാൻവഴിയതത്രെധരാപ്രദാനം.
26 ഇന്നായതിന്നുകടൽതന്നൊടുവാങ്ങിഞാനീ
മന്നിന്നുഭൂസുരവരർക്കുകൊടുത്തിടാൻഹാ!
തോന്നുന്നതില്ലതിനെഞാനിനിയെന്തുചെയ്യാ-
മിന്നെന്റെകയ്യിലതുജംബുകനാമയെപ്പോൽ.
27 ഏററംകുലുക്കമതിനുണ്ടതുനിർത്തുവാനാ-
യററംകവിഞ്ഞുപലതുംപണിചെയ്തുനോക്കീ
മാററംവരാൻവഴിയതെന്തതിനുള്ളകമ്പം
കുററംകളഞ്ഞുഭഗവാനരുൾചെയ്തിടേണം.
28ആട്ടേക്ഷമിക്കസുമതേ തവദുഃഖമെല്ലാം
ഒട്ടേറെവേഗമൊടുതാപസ!പോക്കുവാൻഞാൻ
കൂട്ടേണമെവഴിമമാർത്തിയറാൻവിഭോഞാൻ
പോട്ടെന്നുചൊല്ലിജമദഗ്നിസുതൻഗമിച്ചു.
താൾ:Thirumandham kunnu vaishishyam 1913.pdf/25
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
