ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-7- 19 മാന്ധാതാവതിനിഷ്ഠയോടുമനിശാ
സ്വാന്തേഭവാന്റേപദം
ചിന്തിച്ചെത്രദിനംനിതാന്തകഠിനം
വന്താപമേൽക്കുന്നുഹാ
എന്താനീവരമേകിടാത്തതവനാ
യേന്തുന്നുദുർഭാഷണം
"എന്തിന്നന്തകവൈരിസേവയിനിമേ-
ലന്തംവരാനോ" യിതി.
20 ഇരക്കുന്നവർക്കൊട്ടുമേകാത്തവന്നും
ഇരപ്പന്നുമെന്താണുഭോഭേദമുണ്ടോ.
കരംഭാനുനൽകീട്ടതല്ലേഗ്രഹങ്ങൾ
വരന്മാരതായിബ്ദവിക്കുന്നുലോകേ.
21 എല്ലാമാര്യഗിരീശൻ
ചൊല്ലിക്കേട്ടുപറഞ്ഞുവിബുധരോടു
അല്ലലുപോക്കിമുനിക്കായ്
നല്ലവരംഞാൻകൊടുക്കുവൻപോവിൻ.
22 അന്നസ്സാന്ത-നവാക്കുകേട്ടുതിരിയേ-
പ്പോയീസ്സുരൗഘംതദാ
വന്നാനാജമദഗ്നിസൂനുവളരും
ദു:ഖത്തൊടും കൂപ്പിനാൻ
കുന്നിൻപുത്രി!മണാള!മന്മഥരിപോ!
കൈലാസവാസാ!സുരാ
നന്ദാന്ദാബ്ധേ!ഭവനാശനേതിപലതും
സ്തോത്രങ്ങൾചെയ്തീടിനാൻ