താൾ:Thirumandham kunnu vaishishyam 1913.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ച്ചിയിൽ രാജാവിന്റെ തേവാരാത്തോടുക്കൂടിയും എന്നു വേണ്ട തൊക്കെ മലയാളത്തിൽ മിക്ക വലിയ തറവാട്ടുകാരും കൂടി വെച്ച് അവസരാനുസരണം സേവിച്ചുപോരുന്നു. കോഴിക്കോട്ടു തിരുവളങ്ങാട്ടുകാവ് നിർമ്മിച്ചിട്ടുള്ളത് ഒരു സാമൂതിരി പ്രത്യേകകാരണത്തിന്മേൽ പണ്ട് ഇവിടെ വന്നു സേവിച്ച് ഭഗവതിയുടെ ഒരു തിരുവള കിട്ടിയതിനെ കൊണ്ടുപോയി അവിടെ പ്രതിഷ്ഠിച്ചതാണ്. ഈ ഭഗവതിക്ക് ഏറ്റവും പ്രിയമേറിയ വഴിപാടുകളിൽ മുഖ്യമായ പാട്ടു താലപ്പൊലി കേരളത്തിൽ മിക്ക സ്ഥലങ്ങളിലും ഉണ്ട്. ആകപ്പാടെ മാന്ധാതൃശൈലേശ്വരിയുടെ വൈശിഷ്ട്യം എഴുതുവാൻ അസാദ്ധ്യം. ഇത്രയും ജനങ്ങൾ വിശ്വസിച്ചു പോരുന്ന തിരുമാന്ധാംകുന്നു ഭഗവതിയുടെ ഉല്പത്തിയും സ്ഥലപുരാണവും ഇതുവരെ പ്രസിദ്ധപ്പെടുത്തുവാൻ ആരും തുനിയാത്തതിന്റെ ന്യൂനത ഈ ശതകം അല്പമെങ്കിലും ഇല്ലാതാക്കുന്നതായാലും ഇതിനെ പരക്കെ ജനങ്ങൾ വായിച്ച് ഭഗവതിയിൽ ദൃഢമായ ഭക്തി വിശ്വാസവർദ്ധനക്കു ഹേതുവായി തീരുന്നതായാലും ഞങ്ങൾ കൃതാർത്ഥന്മാരായി. ഈ ഭഗവതിയെ പറ്റി എല്ലാവരും ഇവിടെ പാരായണം ചെയ്തുപോരുന്നതും ആരാൽ ഉണ്ടാക്കപ്പെട്ടതാണെന്നു അറിവില്ലാത്തതുമായ ചില കീർത്തനങ്ങൾ കൂടി ഇതിന്റെ അവസാനത്തിൽ ചേർക്കുന്നുണ്ട്. കൂട്ടിൽ കുഞ്ഞൻമേനവനാൽ ഉണ്ടാക്കപ്പെട്ട അകാരാദിശ്ലോകങ്ങളും ശിലാവതിരീതിയിലും മറ്റു സംഗീതരീതിയിലും ചൊല്ലാവുന്ന അകാരാദി പദ്യങ്ങളൂം ഒരു പാട്ടും ഇതോടുകൂടി ചേർത്തിയിട്ടുണ്ട്. മാന്ധ്യാതൃലൈശ്വേരിയെ പറ്റി സാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/15&oldid=171747" എന്ന താളിൽനിന്ന് ശേഖരിച്ചത്