ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-12-
യ്യിൽ നിന്നു മനുഷ്യർക്കു ലഭിച്ചതു.ഇവിടെ വെച്ചാണു നമ്മുടെ കവി ശതകം തൽക്കാലം അവസാനിപ്പിച്ചത് എങ്കിലും ഇവിടുന്നങ്ങോട്ടും അദ്ദേഹം ഉടനെ മുഴുമിക്കാൻ ഭാവമുണ്ടെന്നറിയുന്നതിൽ സന്തോഷിക്കുന്നു.
തിരുമാന്ധാംകുന്നു് പണ്ട് ഊക്കൻമലയായിരുന്നു എന്നത് ഇപ്പോൾ ചുറ്റുമുള്ള കാടുകൾ നോക്കിയാലും ഇതിന്റെ ഉയരം നോക്കിയാലും അറിവാകുന്നു.ആനക്കാട് എന്നാണ് ഇതിന്റെ ചുറ്റുമുള്ള കാടുകൾക്കു പേരു പറയുന്നത്.ഇവിടുത്തുകാർ ഇപ്പോഴും "മലൊലക്ക" പോവുകയാണു എന്നും മറ്റും പറയുന്നതുകൊണ്ടു മലമുകളിലേക്കു എന്നതു ലോഭിച്ചു പറയുന്നതായി കരുതാം.ഈ ക്ഷേത്രത്തിലേക്കു അനവധി ഭൂസ്വത്തുക്കളും സ്വർണ്ണഗോളകകളും മറ്റും ഉണ്ട്.നിത്യടിയന്തിരം വെടിപ്പായി നടന്നുപോരുന്നുണ്ട്.ഒരു ക്ഷേത്രത്തിലും ഇല്ലാത്തതായ "തിരിഞ്ഞ പന്തീരടി" എന്ന ഒരു പൂജ പകൽ നാലു മണിക്കു ദിവസേന ഇവിടെ കഴിച്ചുപോരുന്നു.ഈ ഒരു വിശേഷപൂജ ഉണ്ടാവാൻ കാരണം പണ്ടൊരു സാമൂതിരി ഇവിടേക്കു പാട്ടു നിശ്ചയിച്ച് പരീക്ഷിപ്പാൻ ഉറച്ചതിനാൽ ആ ദിവസത്തെ അത്താഴപൂജ തിരിഞ്ഞ പന്ത്രണ്ടടിക്കു കഴിപ്പാൻ നിയോഗമുണ്ടായ പ്രകാരം കഴിച്ചതും പിന്നീട് സാമൂതിരിയുടെ വക പിഴയായി ഇപ്പോഴും നടത്തിവരുന്നതുമാകുന്നു.എന്നാൽ ഇപ്പോൾ ഈ പൂജക്കും രാവിലെ മൂന്നു പൂജക്കും പുറമെ രാത്രി മുറക്കു ദീപാരാധന അത്താഴപൂജ മുതലായതും കഴിച്ചുവരുന്നുണ്ട്.ഈ ഭഗവതിയെ തിരുവനന്തപുരത്തു കൂർക്കരമഠത്തിലും കൊ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |