താൾ:Thirumandham kunnu vaishishyam 1913.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


നത്തിന്നു അല്പം വടക്കുപടിഞ്ഞാട്ടായി മാറി താൻ യോഗാഗ്നിയിൽ ദഹിക്കുകയും ചെയ്തു. ശ്രീമൂലസ്ഥാനത്തോടു തൊട്ടുകിടക്കുന്ന ഈ കുക്ഷിപാറ എന്ന കാട് ഇപ്പോഴും വളർത്തിപോരുന്നു. മാന്ധാതാവ് ദഹിച്ച ഈ കാട്ടിൽ ആരും ഇപ്പോൾ പ്രവേശിക്കുകയോ അതിൽ വളരുന്ന വള്ളി മൂടിലാരം വെട്ടുകയോ ചെയ്യുന്നില്ല. ഈ ഗ്രന്ഥം തന്ത്രിയുടെ ഇല്ലം വെന്ത കൂട്ടത്തിൽ ദഹിച്ചുപോയ വർത്തമാനം വ്യസനത്തോടേ അറിവാകുന്നു. ഗ്രന്ഥം കിട്ടിയ ദിവസത്തെ കലിസംഖ്യ "ചെമ്പദേശരമ്മ്യ" എന്നാകുന്നു. 1088-കന്നി 1-‌ാം-ക്കു അത്പ്രകാരം ചെന്ന കൊല്ലം 1557 മാസം 10ദിവസം 14 അതുകൊണ്ടു ഈ ക്ഷേത്രം നാലാം നൂറ്റണ്ടിന്നു മുമ്പുതന്നെ ഉണ്ടെന്നും ചേരമാമ്പെരുമാക്കന്മാരുടെ വാഴ്ചക്കു ഏകദേശം 12 കൊല്ലം മുമ്പു നമ്പൂതിരിമാർക്ക് ഈ ക്ഷേത്രം കിട്ടീ എന്നും തെളിയുന്നു.

ഈ രണ്ടു നമ്പൂതിരിമാരാകട്ടെ അത്യാശ്ചര്യം കൊണ്ടും ദൃഢഭക്തികൊണ്ടും അല്പനേരം അവിടെ തന്നെനിന്നതിന്നുശേഷം അതിൽ ഒരാൾ വിഗ്രഹത്തിന്നു ചുറ്റുമുള്ള കാടുകളെ വെട്ടുകയും മറ്റെ നമ്പൂതിരി അവിടെ ഒരു പന്തലിടുകയും ചെയ്തു. കാടു വെട്ടിയ നമ്പൂതിരിയെ "കാട്ടിലാമുറ്റ" മെന്നും (കാടു ഇല്ലാത്ത മുറ്റമാക്കി) പന്തലിട്ട നമ്പൂതിരിയെ "പന്തലക്കൊട്" എന്നും ഇപ്പോൾ ഇല്ലപ്പേർ പറഞ്ഞുവരുന്നു. ഈ രണ്ടില്ലക്കാർ തന്നെയാണ് ഇപ്പോഴും ഇവിടുത്തെ തന്ത്രികൾ.

ഇങ്ങിനെയാണ് ഈ ദിവ്യക്ഷേത്രം മഹൃഷിയുടെ ക
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/13&oldid=171745" എന്ന താളിൽനിന്ന് ശേഖരിച്ചത്