താൾ:Thirumandham kunnu vaishishyam 1913.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരു ഉത്സവം, നല്ല ഒരു ലക്ഷ്യമാണ്. വേറെ ഒരു ദിക്കിലും ഇങ്ങിനെ ആട്ടങ്ങ ഏറ് എന്ന ഒരു ഉത്സവം നടപ്പുള്ളതായി കേട്ടറിവില്ല. ഇത് അന്നത്തെ ഭദ്രകാളിയും ഋഷികുമാരന്മാരുമായി ഉണ്ടായ പടയുടെ ഒരു ഓർമ്മക്കായി നടത്തപ്പെടുന്നതാകുന്നു. അന്നെത്തെ യുദ്ധം തുലാസംക്രമം ദിവസം തുടങ്ങി കറുത്ത വാവുവരെ ഒരുപോലെ നിന്നതായും അതുകൊണ്ട് ഇപ്പോൾ ഈ രണ്ടു ദിവസങ്ങളിലും (തുടങ്ങിയ ദിവസവും അവസാനിച്ച ദിവസവും) അതുപോലെ ഒരു പടനടത്തുന്നതായും ആണ് ഇതിന്റെ ആഗമം. പക്ഷേ ഇപ്പോൾ രണ്ടു കക്ഷികളും മനുഷ്യരും ഇരുകക്ഷികളുടേയും ആയുധം ആട്ടങ്ങ അറുത്ത് തിരുമാന്ധാംകുന്നത്ത് രാവിലത്തെ ഉഷപ്പൂജയോടുകൂടി ബഹുജങ്ങൾ വന്നുചേർന്നു രണ്ടു കക്ഷികളായി പിരിഞ്ഞ് മലയുടെ മുകളിലും ചുമട്ടിലുമായി നിന്നു ആട്ടുങ്ങകൊണ്ടു അങ്ങോട്ടുമിങ്ങോട്ടും എറിയുകയും അ വഴിയായി സ്നാനാന്തരം മുകളിലെക്കു കയറുന്ന ഇതരന്മാരുടെ നേരെകൂടി പ്രയോഗിക്കുകയും ചെയ്യുന്നു. എത്ര തന്നെ യോഗ്യനായാലും ഈ സമയത്ത് വടക്കേ നടകയറി പോവുന്നതായാൾ ആട്ടങ്ങ എറു കൊള്ളാതെ ഇരിക്കുന്നതല്ല. ഇതു സംബന്ധമായി ഉണ്ടായ അനവധി കഥകളും പലേ കേസ്സുകളും ഇവിടെ എഴുതാൻ തുടങ്ങുന്നതായാൽ മുഖവും എനിയും ദീർഗ്ഘിക്കുമോ എന്നും വായനക്കാർക്ക് രുചിക്കുമോ എന്നും ശങ്കിച്ചു എഴുതാത്തതാണ് . ഇവരുടെ ഈ ഏറ് മാതൃശാലയിലെ ബിംബത്തിന്മേൽ തന്നെ വന്നുവീഴുന്നതാണ്. ഭഗവതിക്ക് ഇതുവ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/11&oldid=171743" എന്ന താളിൽനിന്ന് ശേഖരിച്ചത്