രുടെ എങ്കിലും ആഗമനം ഉണ്ടാവുമ്പോൾ തുറക്കുന്നതല്ലാതെ മറ്റുള്ള സമയങ്ങളിലെല്ലാം അടച്ചിരിക്കുന്നതുമാകുന്നു.
പാർവ്വതി ഭദ്രകാളിയുടേയും മാന്ധാതാവിന്റെയും നേരെ സന്തോഷിച്ചു. പാർവ്വതിക്ക് ഇത്ര ഇഷ്ടമുള്ള വിഗ്രഹം വിട്ടുപിരിയുവാൻ കഴിയാത്തതുകൊണ്ടും ഭക്തന്റെ കയ്യിൽനിന്നു തന്റെ ഭർത്തവിന്നു വിപരീതമായി ഇതിനെ കൊണ്ടുപോകുവാൻ സാധിക്കാത്തതുകൊണ്ടും ഈ വിഗ്രഹത്തിൽ താനും ലയിക്കുകയാണ് ഉണ്ടായത്. ബ്രഹ്മവും മായയും ഒന്നായിയോജിച്ചാണന്നും വേറിട്ടല്ലെന്നും ഇതു തെളിവാക്കുന്നില്ലേ.
ഭദ്രകാളിയെ തന്റെ സമീപത്തിൽ പ്രതിഷ്ഠിപ്പാനും ഉത്സവം അലങ്കാരം മുതലായതുകൾ അവിടെ ചെയ്‌വാനും പാർവ്വതി ആജ്ഞാപിച്ച പ്രകാരം മാന്ധാതാവ് വടക്കോട്ടു തിരിച്ച് ശ്രീമൂലസ്ഥാനത്തുനിന്ന് അല്പം വടക്കുകിഴക്കായി ഒന്നിച്ചുണ്ടായിരുന്ന സപ്തമാതൃക്കളോടുകൂടി പ്രതിഷ്ഠിക്കുകയും ചെയ്തു. ഇതാണ് ഇപ്പോഴത്തെ മാതൃശാല. പാർവ്വതിയുടെ മടിയിൽ കണ്ടതായ ബാലഗണപതിയെ ശ്രീമൂലസ്ഥാനത്തോടു തൊട്ടു കിടക്കുന്നതായ കക്ഷിപാറ എന്ന പാറമേലും പ്രതിഷ്ഠിച്ചു.
ഈ ഇതിഹാസത്തെ തെളിയിപ്പാനായി, ഇന്നും ഇവിടെ നടന്നുപോരുന്നതും 'സർവ്വാണ്ടുതോറും' ഒരുപോലെ തുലാസംക്രമം കഴിഞ്ഞ രാവിലേയും (അതായതു തുലാമാസം 1-ആംനു-രാവിലെ) തുലാത്തിലെ കറുത്ത വാവിൻ ദിവസം രാവിലേയും ഘോഷമായികൊണ്ടാടുന്ന ആട്ടങ്ങ ഏറ് എന്ന
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |