താൾ:The Life of Hermann Gundert 1896.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അപ്പോൾ കുഡുംബത്തെ വിട്ടു ദുരേ പോകേണ്ടിവന്നതുകൊണ്ടു വിരഹതാപത്താൽ മനസ്സിളകുകയും ഉരുകുകയും ചെയ്താറേ ചങ്ങാതികളുടെ സ്നേഹത്തിൽ ഉപശാന്തി അന്വേഷിച്ചിട്ടും കണ്ടെത്തിയില്ല. സ്ഥിരീകരണവും ഒന്നാം തിരുവത്താഴവും കൊണ്ടു അധികഫലം ഉണ്ടായില്ലെങ്കിലും ൧൮൨൮-ാം കൊല്ലത്തിലേ പെന്തകോസ്ത്ദിവസത്തിൽ തിരുവത്താഴം എടുക്കുന്നതിനു മുമ്പേ ഇളമനസ്സോടേ തിരുവത്താഴത്തിൽ ചേൎന്നാൽ വലിയ ഉത്തരവാദിത്വം ഉണ്ടാകും എന്നു ഓൎത്തു. വിദ്യാൎത്ഥികൾ ഭ്രഷ്ടനാക്കിക്കളഞ്ഞ ഒരുത്തനോടു താൻ ഒന്നാമതു ഇണങ്ങിട്ടു മറ്റുള്ളവരെയും അതിന്നായി ഉത്സാഹിപ്പിച്ചു. അതുനിമിത്തം ഓരോ പരിഹാസവും നീരസവും അനുഭവിക്കേണ്ടിവന്നു. തിരുവത്താഴത്താൽ സാക്ഷാൽ ഒരു അനുഗ്രഹം ലഭിച്ചതുകൊണ്ടു മകൻ മാനസാന്തരപ്പെട്ടു എന്നു അമ്മ ആശിച്ചുപോൽ. എങ്കിലും ആ ആശ വ്യൎത്ഥമായിരുന്നു. പ്രപഞ്ച ആഡംബരമായകൾ അന്നു ആ ബാല്യക്കാരന്റെ കണ്ണിനെ അശേഷം മയക്കിക്കളഞ്ഞു. പ്രത്യേകിച്ച് കാവ്യം, നാടകം ഇത്യാദിയെല്ലാം അന്നു ഗുണ്ടൎത്ത്പണ്ഡിതൎക്ക് പുരുഷാൎത്ഥം ആയിത്തോന്നിയതുകൊണ്ടു ഒരു വിശ്രുതകവിയോ നാടകക്കാരനോ ആയിത്തീരുന്നതു ഏകഉദ്ദിഷ്ടം ആയിരുന്നു. അച്ഛൻ ആ സമയം മകനയച്ച ഒരു കത്തിൽ എഴുതിയതു താഴേ ചേൎക്കുന്നു: “നാടകശാലെക്കായി ശ്ലോകം ഉണ്ടാക്കുന്ന കവിതക്കാരനെക്കാൾ അധികം നികൃഷ്ടമായ ഒരു സൃഷ്ടി ഭൂമണ്ഡലത്തിൽ ഇല്ല. എന്റെ കാഴ്ചയിൽ ഇവനെക്കാൾ ഒരു വിറകുവെട്ടുന്നവനു അധികം വിലയുണ്ടു. ഭംഗി, സത്യം, നന്മ എന്നിവെക്കുവേണ്ടി നീ കാംക്ഷിച്ചാൽ എനിക്കു സന്തോഷം. പ്രപഞ്ചസക്തനും സ്വപ്നക്കാരനും ആയിത്തീരരുതേ! നിന്റെ ഗുരുനാഥൻ ഒരിക്കൽ ഞാൻ കേൾക്കേ നിന്നോടും വേറേ ഒരു ചങ്ങാതിയോടും, “ഭോഷത്വങ്ങളിൽനിന്നു സൂക്ഷിച്ചുകൊൾവിൻ, ഭോഷത്വമത്രേ ഏറ്റവും വലിയ പാപമാകുന്നതു്” എന്നു പറഞ്ഞു. ഞാനോ: പാപത്തിൽനിന്നു സൂക്ഷിച്ചുകൊൾക എന്നും പാപം എന്നതത്രേ ഏറ്റവും വലിയ മൂഢത്വം ആകുന്നതു എന്നും നിന്നോടു പറയുന്നു.” അമ്മയും ദൂരത്തിരിക്കുന്ന മകന്നുവേണ്ടി നിത്യം പ്രാൎത്ഥിച്ചതു കൂടാതെ രോഗശയ്യമേൽ കിടന്നുകൊണ്ടിരിക്കേ മകൻ യേശുവിന്റെ അടുക്കലേക്കു തിരിച്ചു എത്തുവാൻ കത്തുമുഖാന്തരമായും പലപ്പോഴും ശ്രമിച്ചു. മകന്റെ വിദ്യാദാഹത്തെയും കവിതാകാംക്ഷയെയും അമ്മ ഒരിക്കലും തുച്ഛീകരിക്കാതെ ഒരു കത്തിൽ “ഇപ്പോൾ നീ പൂണ്ണമനസ്സോടേ ശില്ലറിന്റെ ഗീതങ്ങൾ (ഈ ശില്ലർ ഗൎമ്മാന്യയിലേ വിശ്രുതനായ ഒരു കവി ആയിരുന്നു) പാടുന്നപ്രകാരം ഞാൻ കാണുന്നു. ഈ വക നീ പാടാത്ത കാലം വരും. ഇതിനായി ഞാൻ കാത്തിരിക്കുന്നു താനും. നീ ഇപ്പോഴും

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/8&oldid=146984" എന്ന താളിൽനിന്ന് ശേഖരിച്ചത്