താൾ:The Life of Hermann Gundert 1896.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അഞ്ചാം വയസ്സിൽ ലത്തിൻഭാഷ തന്നാലേ പഠിപ്പാൻ തുടങ്ങി. ആറാം വയസ്സിൽ പിതൃനഗരമാകുന്ന സ്തുത്ഗാൎത്ത് പട്ടണത്തിലേ ഒരു ഹൈസ്കൂളിൽ ഒന്നാം തരത്തിൽ ചേൎന്നു. അവന്റെ അപൂൎവ്വമായ നിപുണത ഗുരുജനങ്ങളെ വളരേ ആശ്ചൎയ്യപ്പെടുത്തി. “കുട്ടികളിൽ സാധാരണയായി കാണുന്ന ദുശ്ശീലം എന്നിലും പ്രത്യക്ഷമായി വരികയും അഭിമാനവും കൎത്തൃത്വം നടത്തുന്ന ഭാവവും പൊങ്ങിവരികയും ചെയ്തു. പഠിപ്പിൽ എനിക്കു വല്ലതും രസമായി തോന്നിയേടത്തോളം മാത്രമേ ഞാൻ വിശ്വസ്തതയും ഉത്സാഹവും കാണിച്ചുള്ളൂ. ഓരോ വികൃതിപ്രവൃത്തികൾക്കു ഏകതടസ്ഥമായിരുന്നതു എന്റെ അമ്മയച്ഛന്മാരുടെ നിത്യദൃഷ്ടി ആയിരുന്നു. ആ സംവത്സരങ്ങളിലൊക്കയും അവർ എത്രയും ഭയത്തോടേ എന്നെ മേൽവിചാരം ചെയ്തു, ഇടെക്കിടേ പ്രബോധനത്താലും അപേക്ഷയാലും എന്റെ മനസ്സിനെ ആവശ്യപ്പെട്ട ഏകലാക്കിലേക്കു തിരിപ്പാൻ ശ്രമിച്ചു. ചിലപ്പോൾ എന്റെ മനസ്സുരുകി ഞാൻ ഓരോ പാപങ്ങളെ ഏറ്റു പറകയും ചെയ്തു. ഞാൻ ഒരു ദിനചൎയ്യത്തെയും എഴുതുവാൻ തുടങ്ങി. ഞാൻ കേവലം കുട്ടികളുടെ കളിയിലും തമാശയിലും ലയിച്ചുകൊണ്ടിരിക്കേ ൧൮൨൭ മാൎച്ച് മാസത്തിൽ ദൈവഭക്തയായ ഒരു സഹോദരി മരിച്ചുപോയപ്പോൾ ഞാൻ ഒന്നു ഞെട്ടി മരണത്തെയും അടുത്തിരിക്കുന്ന സ്ഥിരീകരണത്തെയും ഓൎത്തിട്ടുണൎന്നു. അന്നുമുതൽ നല്ലൊരു കുട്ടിയായിത്തീരുവാൻ നിശ്ചയിച്ചു. എങ്കിലും ആ സമയം ലൌകികത്തിൽ അത്യന്തം ആസ്ഥ തോന്നിപ്പോയതുകൊണ്ടു വേദപുസ്തകപാരായണത്തിൽ വിരസമത്രേ ഉണ്ടായതു. ലോകചരിത്രവും ഓരോ നാടകങ്ങളും കെട്ടുകഥകളും മാത്രമേ അന്നു കൎണ്ണാമൃതമായി തോന്നിയുള്ളു. എന്നാൽ പ്രാൎത്ഥിക്ക, തന്നെത്താൻ ശോധന ചെയ്ക, ഇത്യദികൾ വിനോദമല്ല എന്നു അന്നും ഞാൻ കരുതി യേശുക്രിസ്തുവിനെ ദുൎല്ലഭമായി ഓൎത്തും കൊണ്ടിരുന്നു. അവൻ ഒടുക്കം എങ്ങിനേയെങ്കിലും എല്ലാം ശരിയാക്കും എന്നു ആശിച്ചുപോന്നു. എന്നാൽ ഒന്നാകുന്നു എനിക്കു ഇപ്പോൾ ആശ്ചൎയ്യം തോന്നുന്നതു. അതോ: അമ്മയച്ഛന്മാരുടെ ഭക്തികൊണ്ടു ഞാൻ ഓൎക്കുന്തോറും എന്റെ ജീവനിൽ എങ്ങിനേയെങ്കിലും ഒരു മാറ്റം സംഭവിക്കേണമെന്നും അതിന്നായുള്ള തക്കസമയം ഇന്നത്രേ എന്നും കൂടക്കൂടേ എനിക്കു തോന്നിയതു തന്നേ” എന്നു ഗുണ്ടൎത്ത്പണ്ഡിതർ പുരുഷനായി ഹൈസ്കൂളിൽ പഠിക്കുന്ന ആ സമയം തന്റെ അവസ്ഥയെ പറ്റി എഴുതിയിരിക്കുന്നു.

൧൮൨൭-ാം കൊല്ലത്തിൽ പ്രയാസമേറിയ ഒരു പരീക്ഷയിൽ ജയിച്ച ശേഷം കൎത്തൃശുശ്രൂഷക്കാരായിത്തീരുവാൻ താല്പര്യപ്പെടുന്ന ബാല്യക്കാരെ മെട്രിക്കുലേഷൻപരീക്ഷക്കായി ഒരുക്കുന്ന ഒരു ശാലയിൽ [ചേര്ന്ന്]

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/7&oldid=171735" എന്ന താളിൽനിന്ന് ശേഖരിച്ചത്