താൾ:The Life of Hermann Gundert 1896.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മു ഖ വു ര.

൧൮൯൩-ാം വൎഷത്തിൽ കേരളജനത്തിനു പരിതാപയോഗ്യമായ ഒരു നഷ്ടം നേരിട്ടു. ദൈവരാജ്യത്തിലേ ഒരു മഹാനും സാക്ഷാൽ കേരളോപകാരിയുമായ ബഹുമാനപ്പെട്ട ദിവശ്രീ ഹെൎമ്മൻ ഗുണ്ടൎത്ത്‌പണ്ഡിതരവൎകൾ ൧൮൯൩ ഏപ്രിൽ ൨൫-ാം ൹- രാവിലേ നാലര മണിക്കു സ്വൎഗ്ഗയാത്ര ചെയ്തു. അദ്ദേഹത്തിന്റെ ജന്മനാടു കേരളമല്ലെങ്കിലും ഈ പണ്ഡിതശ്രേഷ്ഠൻ കേരളജനങ്ങളുടെ അഭ്യുദയത്തിന്നും മലയാളഭാഷയുടെ ഉൽകൃഷ്ടസ്ഥിതിക്കും വേണ്ടി ചെയ്ത അശ്രാന്തപരിശ്രമങ്ങളാൽ സാക്ഷാൽ മഹാനായ ഒരു കേരളീയൻ എന്ന ഖ്യാതിക്കു യോഗ്യനായിത്തീൎന്നതുകൊണ്ടു അദ്ദേഹത്തിന്റെ മരണം ജനസാമാന്യത്തിന്നും വിദ്വജ്ജനങ്ങൾക്കും പരക്കേ ശോചനീയമായ ഒരവസ്ഥയാകുന്നു. ഈ മഹാൻ തന്റെ ചരമവൎഷങ്ങൾ മുപ്പത്തുമൂന്നും കഴിച്ചതു സ്വദേശത്തായിരുന്നെങ്കിലും ഹിന്തുസ്ഥാനനത്തിൽ പാൎത്ത ൨൫ സംവത്സരങ്ങൾക്കുള്ളിൽ എഴുത്തുകളാലും വചനത്താലും ഹിന്തുക്കളുടെ ഗുണത്തിന്നായി പ്രവൃത്തിച്ചതിനു പുറമേ സ്വദേശത്തേക്കു മടങ്ങിപ്പോയ ശേഷവും നിത്യപ്രവൃത്തി വേറേയായിരുന്നാലും കേരളം തനിക്കു അത്യന്തപ്രേമാസ്പദമായിരുന്നതുകൊണ്ടു അവസരം കിട്ടുമ്പോഴൊക്കേയും കേരളീയരുടെ സുഖാനുഭവങ്ങൾക്കായി നിൎവ്വ്യാജവാത്സല്ലപൂൎവ്വം താനായി അദ്ധ്വാനിക്കയും മറ്റുള്ളവരെ അതിശുഷ്ക്കാന്തിയോടേ ഉത്സാഹിപ്പിക്കയും ചെയ്തു കൊണ്ടു തൻ ആയുഷ്കാലത്തിന്റെ വയോബലം മുഴുവനും ചിലവഴി?? ഹിന്തുദേശത്തിന്നു വേണ്ടിയായിരുന്നെന്നു മാത്രമല്ല ആജീവനാന്തം ? സ്നേഹപ്രത്യാശകളാലും വിചാരചിന്തകളാലും ആവസിച്ചതും കേ???ശത്തായിരുന്നു എന്നും പറയേണ്ടിവരും

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/3&oldid=152604" എന്ന താളിൽനിന്ന് ശേഖരിച്ചത്