താൾ:The Life of Hermann Gundert 1896.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


നാലാം അദ്ധ്യായം.
കേരളനാട്ടിൽ ചെയ്ത പ്രവൃത്തി (൧൮൫൬ വരേ).


൧൮൩൮ ജൂലായി മാസം ൩൦--ാം൹ സായ്പും മദാമ്മയും ചിറ്റൂരിലേ സഹോദരന്മാരോടൊന്നിച്ചു ഒരിക്കൽ കൂടേ പ്രാൎത്ഥന കഴിച്ചശേഷം അവിടേനിന്നു പുറപ്പെട്ടു തിരുനെൽവേലിയിലേക്കു യാത്രയായി. ദിവസേന കൂലിവണ്ടിയിൽ ചിലനാഴികയോളം യാത്ര ചെയ്തതിൽപ്പിന്നേ അങ്ങാടികളിൽ പ്രസംഗിക്കയും രാത്രിയാകുംവരേ ആളുകളോടു സംഭാഷണം കഴിക്കുകയും ചെയ്യും. തൃശ്ശിനാപ്പള്ളിയിൽ എത്തിയപ്പോൾ തിരുനെല്‌വേലിയിൽനിന്നു വന്ന കത്തുകൾ വായിച്ചു നോക്കിയാറേ അവിടത്തേ സഹോദരന്മാർ സ്വാധീനത ഉപേക്ഷിച്ചു ചൎച്ച്മിശ്ശനിൽ ചേൎന്നപ്രകാരം കേട്ടു വളരേ വ്യസനിച്ചു. എന്നിട്ടും ഊർതോറും പ്രസംഗിച്ചുകൊണ്ടു തിരുനെല്‌വേലിയിലേക്കു പുറപ്പെട്ടു. ആഗസ്ത് മാസം ൨൯-ാം തിയ്യതി അവിടേ എത്തി. ഇതുവരേ ചിലതൊക്കയും വീണ്ടും വീണ്ടും തുടങ്ങുകയും മതിയാക്കുകയും ചെയ്യുന്നവിധത്തിൽ കാൎയ്യം നടന്നതുകൊണ്ടു സായ്പിന്നു ഒരു സ്ഥിരമായ പ്രവൃത്തിയിൽ ചേരുവാൻ വളരേ ആഗ്രഹമുണ്ടായിരുന്നു. അതും ഒരു ഗൎമ്മാനമിശ്ശനിൽ ആയാൽ കൊള്ളാം എന്നു വളരേ താല്പൎയ്യപ്പെട്ടിരുന്നു. ഇംഗ്ലീഷ്ക്കാരുടെ പണം സായ്പിനെ ഒട്ടും ആകൎഷിച്ചിട്ടില്ല. മദ്രാസ്സിലേ ചില ഇംഗ്ലീഷ്‌യുവാക്കളെ യവനഭാഷ പഠിപ്പിച്ചാൽ ൫൦൦ ഉറുപ്പിക മാസപ്പടി കിട്ടും എന്നു കേട്ടപ്പോൾ ഇതിനായിട്ടല്ല ഹിന്തുദേശത്തിൽ വന്നതു എന്നോൎത്തു അതിനെ നിഷേധിച്ചു. എന്നാൽ തിരുനെൽവേലിയിലേ ഉപദേശിമാരുടെ വൈദികശാലയെ നടത്തേണമെന്നു ചൎച്ച്മിശ്ശൻകാർ സായ്പിനോടു വളരേ അപേക്ഷിച്ചപ്പോൾ സായ്പ് ആ മിശ്ശനിൽ ചേരാതെകണ്ടു അതിഥിയെപോലേ പഠിപ്പിക്കാമെന്നു നിശ്ചയിച്ചു അതിന്നായി മുതിൎന്നു. അന്നു യേശുക്രിസ്തുവിന്റെ ജനനം വരേയുള്ള സംഭവങ്ങൾ അടങ്ങിയതായ ഒരു ലോകചരിത്രം തമിഴുഭാഷയിൽ എഴുതിച്ചു തീൎത്തു. എന്നാൽ അതിനു മുമ്പേ തന്നേ ബാസൽ മിശ്ശനിൽ ചേരുവാൻ താല്പൎയ്യം തോന്നിയതുകൊണ്ടു സെപ്തെമ്പർ മാസം ൧--ാം തിയ്യതി മംഗലപുരത്തേക്കും ബാസലിലേക്കും ഓരോ കത്തുകളെഴുതി തന്നെ ആ മിശ്ശനോടു ചേൎപ്പാനും തമിഴ്ദേശത്തിൽ ഒരു പുതിയ മിശ്ശൻ തുടങ്ങുവാനും അനുവാദം ചോദിച്ചു. ഈ രണ്ടു കത്തുകൾ ആ സ്ഥലത്തിൽ എത്തുന്നതിനു മുമ്പായി തന്നേ മേഗ്ലിങ്ങ് പണ്ഡിതരുടെ ഒരു കത്തു ഗുണ്ടൎത്ത്പണ്ഡിതൎക്കു കിട്ടി. ആ കത്തുമുഖാന്തരം സായ്പിന്റെ ഉറ്റചങ്ങാതിയായ മേഗ്ലിങ്ങ് പണ്ഡിതർ ഹിന്തുദേശത്തിലേ ബാസൽമിശ്ശന്റെ സാധാരണമായ കമ്മട്ടിയാരുടെ നാമത്തിൽ സായ്പിനെ അങ്ങോട്ടു

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/21&oldid=214172" എന്ന താളിൽനിന്ന് ശേഖരിച്ചത്