താൾ:The Life of Hermann Gundert 1896.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഗുണ്ടൎത്ത്പണ്ഡിതരും ഒരു അഞ്ചുപത്തു ക്രിസ്ത്യാനികളും അതിൽ ചേരാതെ വീട്ടിൽ ഇരുന്നു. അതിൻനിമിത്തം മുമ്പേത്ത ചങ്ങാതികൾ ഗുണ്ടൎത്ത്പണ്ഡിതരെ പ്രത്യേകമായി പകെച്ചു ഹേമിപ്പാൻ തുടങ്ങിയ പ്പോൾ സായ്‌വ് നിനയാത്തവിധത്തിൽ ക്ഷണേന ഒരുവിയോഗം സംഭ വിച്ചു. എങ്കിലും വെളിച്ചം സാക്ഷാൽ ഈ പണ്ഡിതരുടെ ഉള്ളില് ഉദിച്ചു വന്നതു ആ കൊല്ലം ജൂൻമാസം ൨൭-ാം ൹ അത്രേ. “ഹൃദയശുദ്ധി യുള്ളവർ ധന്യർ, അവർ ദൈവത്തെ കാണും” എന്ന കൎത്തൃവചനത്തെ കൊണ്ടു ഒരു പ്രസംഗം കഴിക്കേണമെന്നു ആജ്ഞാപിക്കപ്പെട്ടപ്പോൾ സ്വന്തംഹൃദയം അത്യന്തം അശുദ്ധവും ദൈവപരിജ്ഞാനം മിക്കവാറും അവ്യക്തവും ആകുന്നു എന്നു ബോദ്ധ്യമായ്‌വന്നതുകൊണ്ടു ഉടന്തന്നേ മുട്ടു കുത്തി മലിനമായ ഹൃദയത്തിന്റെ വിശുദ്ധീകരണത്തിന്നായും ഒരു ദിവ്യ വെളിപ്പാടിന്നായും യാചിച്ചു. യേശുക്രിസ്തുൻ എന്നോടു സാക്ഷാൽ സംസൎഗ്ഗം ചെയ്യുംപ്രകാരവും ക്രൂശിന്മേൽ തുങ്ങിയ കൎത്താവു ഞാൻ മേലാൽ അവന്റെ ആളായിരിപ്പാൻ തക്കവണ്ണം എന്നോടു സംസാരിക്ക യും എന്നെ കൈക്കൊണ്ടു സവ്വ അകൃത്രങ്ങളും ക്ഷമിച്ച തൻ രക്തംകൊണ്ടു തളിച്ച് ശുദ്ധീകരിക്കയും ചെയ്തപ്രകാരവും അന്നു ഞാൻ ഒന്നാം പ്രാവശ്യം അനുഭവിച്ചു. എന്റെ കല്ലായ ഹൃദയത്തിനു പകരം എനിക്കു മാംസ മായ ഹൃദയം ലഭിച്ചതുനിമിത്തവും അന്നുതൊട്ടു ചിലതിന്നൊക്കേയും ഭംഗം വന്നാലും ഞാൻ അവനിൽ വസിച്ചു അവന്റെ ആളായി ജീവ നാൾ കഴിപ്പാൻ ഇടയായതുനിമിത്തവും ഞാൻ കൎത്താവിനെ പുകഴ്ത്തുന്നു” എന്നു ഗുണ്ടൎത്ത്പണ്ഡിതർ താൻതന്നേ ൨൦ കൊല്ലം കഴിഞ്ഞ ശേഷം തന്റെ മാനസാന്തരത്തെക്കൊണ്ടു എഴുതിയിരിക്കുന്നു. മുമ്പേത്ത സഹ വാസത്തിനു ഭംഗം വരികയും ഗുണ്ടൎത്ത്പണ്ഡിതരെ ഒരു ഒന്നാന്തരം നാസ്തികൻ ആക്കുവാൻ ആശിച്ച സ്ത്രൗസ്സ്പണ്ഡിതൎക്കു നേരിട്ട ആശാ ഭംഗത്താൽ അദ്ദേഹം നീരസം കാണിക്കയും ചെയ്താലും കൎത്താവിന്റെ ആൎദ്രസ്നേഹവും മുൻനിനയാത്ത സഹോദരസ്നേഹവും അന്നേരം അമൃ തായിത്തോന്നി. അന്നുമുതൽ അവർ സന്തോഷത്തോടേ കത്താവിനു വേണ്ടി സാക്ഷ്യം ചൊല്ലുവാനും തുടങ്ങി. ചെറിയ കുട്ടികളോടു കൂടേ ദൈവവചനം വായിക്കുമളവിൽ ശിശുഭാവം വീണ്ടും വിളങ്ങിച്ചു. അതു വരേ തത്വജ്ഞാനികളുടെ ഭാഷ ശീലിച്ച പണ്ഡിതർ അന്നു എളിയവ രോടും സാധുക്കളോടും യോഗ്യമായവിധത്തിൽ സംസാരിപ്പാൻ പഠിച്ചു. മുമ്പേ വിലമതിക്കാത്ത സതൃക്രിസ്ത്യാനികളും ഗുരുനാഥരും ആയ ദൈവ പുരുഷന്മാരോടും പെരുമാറ്റം ചെയ്‌വാൻ തുടങ്ങിയതിനാൽ ആ അവ സാനകൊല്ലത്തിൽ വളരേ അനുഗ്രഹം സമ്പാദിക്കയും ചെയ്തു.


"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/14&oldid=171681" എന്ന താളിൽനിന്ന് ശേഖരിച്ചത്