താൾ:The Life of Hermann Gundert 1896.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നുസായ്പു താന്തനേ പറയുന്നു. പക്ഷേ വേദാന്തം എന്ന കുഴിയിൽ വീണതുകൊണ്ടായിരിക്കാം ഹിന്തുദേശത്തേക്കൊണ്ടുള്ള വിചാരം ആദ്യ മായി മനസ്സിൽ ഉദിച്ചതു. എങ്കിലും അന്നു ആത്മികഹൃദ്രോഗം മാറാതെ പാപമരണത്തിൽനിന്നു ഉണരുവാൻ മാത്രം തുടങ്ങിയതേ ഉള്ളു. ആ സമയം തൊട്ടു മുമ്പേ തുച്ഛീകരിച്ച സദ്വിശ്വാസികളുടെ കൂട്ടായ്മയെ അന്വേഷിപ്പാൻ തുടങ്ങി. എങ്കിലും അവരുടെ കൂട്ടത്തിൽ ജ്ഞാനികളെ വളരേ കാണായ്കയാൽ അവരോടു പെരുമാറുവാൻ അല്പം ലജ്ജതോന്നി. ചതഞ്ഞും ഉടഞ്ഞും ഉള്ള മനസ്സോടേ ഏകാവശൃമായതിന്റെ പുരുഷാ ൎത്ഥമായി അന്വേഷിക്കുന്നതിനു പകരം ആത്മരക്ഷയെയും അനേക ഉദ്ദേശങ്ങളിൽ ഒരു ഉദ്ദേശമായി കരുതിയതേ ഉള്ളു. രണ്ടു യജമാനന്മാരെ സേവിച്ചു കൂടാ എന്ന വേദോക്തം ആ ദിവസങ്ങളിൽ വായിച്ചപ്പോൾ അതു സായ്‌വിന്നു വളരേ അസഹ്യമായിത്തോന്നി. പ്രിയ ഗുണ്ടൎത്ത്പണ്ഡി തർ സ്വന്തവഴികളിൽ നടന്നുനടന്നുകൊണ്ടു മരണത്തോളം തളൎന്നു പോയാലും അരിഷ്ടപാപിയായി ദൈവമുമ്പാകേ നില്പാൻ അന്നു സാധിച്ചിരുന്നില്ല. രണ്ടു തോണിയിൽ കാൽവെപ്പാൻ ശ്രമിക്കുന്ന ആ സമയം പുരാതനവും നൂതനവുമായ ചങ്ങാതികൾ ഒക്കത്തക്ക സം ശയഭാവം കാണിച്ചതുകൊണ്ടു സായ്പ് നിരാശയിൽ അകപ്പെട്ടു വിശ്വാ സവും തള്ളിക്കളഞ്ഞു. എന്നാൽ മിക്കവാറും കൃമി എന്നപോലേ നില ത്തുകിടക്കുന്ന ആ സമയത്തിങ്കൽ തന്നേ കത്താവു തൻ കൈ ഓങ്ങി ൧൮൩൭-ാം വഷത്തിലേ വസന്തകാലത്തു ശൈത്യം മാറി പ്രകൃതിയിൽ പുതിയജീവൻ ഉത്ഭവിച്ചുവരുന്ന ആ സമയത്തു തന്നേ ഗുണ്ടൎത്ത്പണ്ഡി തരുടെ ഹൃദയത്തിലും വിശ്വാസസ്നേഹങ്ങളുടെ തളിർ തെഴുത്തു മുമ്പേ ഏകദേശം ഉണങ്ങിപ്പോയിരുന്ന വൃക്ഷം തളിൎത്തു പച്ചലിച്ചു മനോഹര മായ ഓരോ ഫലങ്ങളെ പുറപ്പെടുവിപ്പാൻ ആരംഭിച്ചു. എന്നാൽ ഇവ രുടെ കാൎയ്യത്തിലും ദൈവം തെരിഞ്ഞെടുത്ത വഴി മരണത്തിലൂടേ ജീവങ്ക ലേക്കു കടക്കുന്നതു ആയിരുന്നു. ഒന്നാമതു സന്നിജ്വരം എന്ന രോഗം പിടിച്ചു അത്യാസന്നത്തിലായി. പ്രാൎത്ഥിപ്പാൻ കഴിയാതെ മരണത്തി ന്നായി കാക്കേണ്ടിവന്നു. അല്പം ആരോഗ്യം പ്രാപിച്ചശേഷവും ചില മാസങ്ങളോളം ചാകാതെചാകുന്ന സ്ഥിതിയിൽ കിടന്നു. ബലഹീന ശിശുവെന്നപോലേ യേശുക്രിസ്തുവിന്റെ സഹായത്തിനായി കെഞ്ചി യാചിപ്പാൻ ശീലിച്ചു. സൌഖ്യം വന്നശേഷം മുമ്പേത്ത സ്നേഹിത രിൽനിന്നു അകന്നു യേശുവിന്റെ പക്ഷത്തിൽ ഭംഗം വരാതവണ്ണം നില്പാൻ കൎത്താവു അവസരം നല്കി. പൂൎവ്വചങ്ങാതികളിൽ ഒരുത്തൻ ആത്മഹത്യ ചെയ്താറേ വിദ്യാർത്ഥികളിൽ ഭൂരിപക്ഷം ഈ അധമപ്രവൃത്തി ചെയ്തവനെ ബഹുമാനിക്കുമാറു ശവസംസ്കാരത്തിനു ചെന്നപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/13&oldid=171680" എന്ന താളിൽനിന്ന് ശേഖരിച്ചത്