൨
ന്മാരുടെ അവകാശ വീതത്തിൽ പാതിയോടു തുല്ല്യമായ ഒരു വീതം പുത്രിമാൎക്കു അവകാശമായിരിക്കേണ്ടതാകുന്നു.
൬. മാതാപിതാക്കന്മാരുടെ സ്വത്തുക്കൾ ആണ്മക്കൾക്കു ഒന്നുപോലെ അവകാശമാകുന്നു.എങ്കിലും മാതാപിതാക്കൾ ജീവനോടിരിക്കുമ്പോൾ തങ്ങളുടെ സ്വത്തുക്കൾ മക്കൾക്കു വീതിച്ചുകൊടുക്കുന്നുയെങ്കിൽ തക്ക ന്യായത്തോടു കൂടെ കൂടുതൽ കുറവായി വീതിപ്പാൻ അവൎക്കു അധികാരമുണ്ടൂ.
൭. മാതാപിതാക്കളിൽ ഒരാൾ മാത്രം ജീവിച്ചിരുന്നാലും മേലത്തെ വകുപ്പിൽ വിവരിക്കപ്പെട്ടിരിക്കുന്നപ്രകാരം ഏറക്കുറവായി പകുതി ചെയ് വാൻ ജീവനോടിരിക്കുന്ന ആളിനു ന്യായമുണ്ട്.
൮. മാതാപിതാക്കൾ കഴിഞ്ഞ ശേഷം മാത്രം മക്കൾ തമ്മിൽ പകുതിക്കു ഇടയായാൽ സ്വത്തുക്കൾ മക്കളുടെ ഇടയിൽ ശരിയായി വീതിപ്പാനല്ലാതെ ഏറക്കുറവായി വീതിക്കുന്നതിനു അവൎക്കു അധികാരമില്ലാ.എന്നാൽ കുഡുംബരക്ഷക്കും ശേഷക്രിയകൾക്കുമായി ഒരു വീതം ഇവരിൽ തറവാട്ടിൽ പാൎക്കുന്ന ആൾ മുഘാന്തിരം ഏൽപ്പിച്ചു കൊടുക്കുന്നതു oരo സംസ്ഥാനങ്ങളിലെ സുറിയാനിക്കാറരിൽ സാധാരണവുമാകുന്നു.
൯. ഒരുവൻ ദേഹണ്ണത്താൽ തനതു സമ്പാദ്യമുണ്ടാക്കുകയും ഒരാൾക്കു കടമുണ്ടാകയും ഒരാൾ ദേഹണ്ണത്തിനു പാടില്ലാത്ത വനായി തീരുകയും അതുവരെ പകുതി നടക്കാതെ ഇരിക്കയും ചെയ്താൽ പകുതി സമയം അന്നുവരെയുള്ള ധനവും കടവും സഹോദരന്മാർ ഒന്നുപോലെ വീതിക്കുകയും പിതാവു മരിക്കുമ്പോൾ ഗൎഭിണിയായിരുന്ന മാതാവു പ്രസവിക്കുന്നതു ആൺകുട്ടി ആണെങ്കിൽ സഹോദരന്മാരോടു കൂടെ ശരിയായ അവകാശവും പെൺകട്ടി എങ്കിൽ ൫ആം വകുപ്പിൽ വിപരിക്കപ്പെട്ടിരിക്കുന്ന സ്ത്രീധനാവകാശവും കൊടുപ്പാനും സഹോദരന്മാൎക്കു ന്യായമാകുന്നു.
൧0. പകുതിക്കു മുൻപിൽ ഒരവകാശി പൊതുവിലെ വസ്തുക്കളിൽനിന്നും ഉണ്ടാകുന്ന ആംശങൾ അധികം അനുഭവിച്ചു പോയതു പകുതി സമയം തിരികെ കൊടുപ്പാൻ ഇടയില്ലാ. ഒരാൾ വസ്തുക്കൾ കെടുമതികൾ ചെയ്തിരുന്നാൽ ആയ്തു അവന്റെ വീതത്തിൽ വക വൈക്കേണ്ടതാകുന്നു.
൧൧. ഒരുവൻ പകുതിക്കു മുൻപെ കുഡുംബത്തിൽനിന്നു യാതൊന്നും എടുക്കാതെ ദൂരസ്തനൊ സമീപസ്തനൊ ആയി പാൎത്ത സമ്പാദി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |