മലംകരെയുള്ള യാക്കോബായെ സുറിയാനിക്കാരുടെ
വിവാഹവും അവകാശവും സംബന്ധിച്ചുള്ള കാനോൻ ചട്ടങ്ങൾ ----------------------------
൧-ആമതു. യാക്കോബായെ സുറിയാനിക്കാറരു തങ്ങളുടെ മാൎഗ്ഗമൎയ്യാദപ്രകാരം വിവാഹം ചെയ്ത അതിലുള്ള മക്കൾക്കു തങ്ങളുടെ സ്വത്തുക്കൾ അവകാശപ്പെടുത്തി കൊടുക്കുന്നു. മാൎഗ്ഗ വിരോധമായി ജനിക്കപ്പെടുന്ന മക്കൾക്കു യാതൊരു അവകാശവുമില്ലാ. മാൎഗ്ഗ വിരോധി സഭയിൽ കൂടി വരുന്നതിനും പന്തിഭോജനങ്ങളിൽ ഇരിക്കുന്നതിനും മത സംബന്ധമുള്ള കൎമ്മങ്ങളിൽ ഉൾപ്പെടുന്നതിനും അനുവദിക്കപ്പെട്ടിരിക്കുന്നില്ലാ. ഒരു അന്ന്യനെന്നപോലെ അവനെ വിചാരിക്കുന്നു.
൨. ആദാമ്മിനു ഹാവായെന്ന ഒരു ഭാൎയ്യയെ ദൈവം കൊടുത്തു. അതു മൂലമായി സുറിയാനിക്കാർ ഒരു പുരുഷനു ഒരു സ്ത്രീയേയും ഒരു സ്ത്രീക്കു ഒരു പുരുഷനേയും മാത്രം വിവാഹത്തിനു അനുവദിക്കപ്പെട്ടിരിക്കുന്നു.
൩. വിവാഹം ചെയ്യപ്പെടുവാനുള്ള പുരുഷനും സ്ത്രീയും കന്ന്യകകളായിരിക്കുന്ന സമയം അവരുടെ മാതപിതാക്കന്മാരു മുതലായ അടുത്തവർ ചട്ടം പോലെ അവരെ വിവാഹം ചെയ്യിപ്പിക്കണം.
൪. ഒരു പുരുഷനു പുത്രന്മാരും പുത്രിമാരും ഉള്ള പക്ഷം പുത്രന്മാർ പിതാവിന്റെ ഭവനാവകാശികളും പുത്രിമാർ സ്ത്രീധന അവകാശികളുമാകുന്നു. ഇപ്രകാരം സ്ത്രീധനാവകാശികളായി തീരുന്ന പുത്രന്മാർ തറവാട്ടാലുള്ള കടത്തിനു ഉത്തരവാദികളല്ലാ.അതെന്തെന്നാൽ സ്ത്രീ അവളുടെ ഭൎത്താവിനോടു കൂടെ അന്ന്യഭവനത്തിൽ അവൾ അവകാശമനുഭവിക്കുന്നതുകൊണ്ടാകുന്നു.
൫. പുത്രന്മാരുടെ ഇടയിൽ പുത്രിമാരുടെ അവകാശക്രമം പുത്ര
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |