താൾ:Syrian Canon 1870.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൨

എന്നാൽ അവന്റെ കെട്ടിയവൾക്കും അവളുടെ കെട്ടിയവനും കൂടെ അവകാശപ്പെട്ടിരിക്കുന്ന മുതലിൽ വീതം ചെല്ലുമോ ചിലവിനു വേണ്ടുന്നതു മാത്രമെ കൊടുക്കുമോ എങ്ങിനെ ആകുന്നു?

ഉ. വിവാഹം ചെയ്തശേഷം ഭാഗം ചെയ്യാതെ സഹോദരന്മാര ഒന്നിച്ചുപാൎത്തുവരുംപോൾ ഒരുത്തൻ മക്കളില്ലാതെ കഴിഞ്ഞുപോയാൽ മരിച്ചവന്റെ കെട്ടിയവൾ ചെറുപ്പംകൊണ്ടു വീണ്ടും കെട്ടിച്ചുകൊടുക്കപ്പെടുന്നു എങ്കിൽ അവളുടെ സ്ത്രീധനവും ചെറുപ്പം എങ്കിലും ആ ഭവനം വിട്ടുപോകുന്നില്ലങ്കിൽ വെണ്ടചിലവും ഭാഗം ചെയ്യുന്ന സമയം ഭൎത്താവിന്റെ വീതത്തിൽ എട്ടിൽ ഒരു അംശവും അവളുടെ സ്ത്രീധനവും അവൾക്കു കൊടുക്കേണ്ടതാകുന്നു.

൫. ചോ. മരിച്ചുപോയവന്റെ കെട്ടിയവൾ രണ്ടാമതു കെട്ടുന്നതിന ഹേതുവില്ലാതെ വയസ്സ അതിക്രമിച്ചിരിക്കയോ അല്ലെങ്കിൽ രണ്ടാമതു കെട്ടുന്നതിനു തക്ക വയസ്സുള്ളവളായിരിക്കയോ ചെയ്താൽ അവകാശമോ ചിലവിനോ കൊടുക്കുന്നതിൽ വല്ല ഭേദം ഉണ്ടോ?

ഉ. ഭൎത്താവിന്റെ മരണ ശേഷം രണ്ടാമതും കെട്ടുന്നതിന ഹേതുവില്ലാതെയും ഭവനം വിട്ടുപോകാതയും ഇരുന്നാൽ മേൽ പറഞ്ഞപ്രകാരം ചിലവിനും മുതൽ ഭാഗം ചെയ്യുന്നതിനൊ അവളെ രണ്ടാമതു കെട്ടുന്നതിനൊ പിരിഞ്ഞുപോകുന്നതിനോ എപ്പോൾ എങ്കിലും ഹേതുവായാൽ ഭൎത്താവിന്റെ മുതലിൽ എട്ടിൽ ഒരംശവും സ്ത്രീധനവും അപ്പോൾ കൊടുക്കേണ്ടതുമാകുന്നു.

൬. ചോ. ജേഷ്ടാനുജന്മാർ പകുത്തു പിരിഞ്ഞു വെവ്വേറെ പാൎത്തു വരുമ്പോൾ അതിൽ ഒരുത്തൻ മക്കളില്ലാതെ കഴിഞ്ഞുപോകയും അവനു കെട്ടിയവളും ഒരു സഹോദരനും ഉണ്ടായിരിക്കയും ചെയ്താൽ മരിച്ചുപോയവന്റെ മുതലിന അവരിൽ ആൎക്ക അവകാശം?

ഉ. ജേഷ്ടാനുജന്മാരു പകുതി ചെയ്തു വെവ്വേറെ പാൎത്തു വരുമ്പോൾ അതിൽ ഒരുത്തൻ മക്കളില്ലാതെ കഴിഞ്ഞുപോകയും അവനു ഭാൎയ്യയും ഒരു സഹോദരനുമുണ്ടായിരിക്കയും ചെയ്താൽ ഭൎത്താവിന്റെ കാണ സമ്പത്തു മാത്രമെ ഉള്ളുവെങ്കിൽ അതിൽ എട്ടിൽ ഒരു അംശവും അവളുടെ സ്ത്രീധനവും കെട്ടിയവൾക്ക ഇരിക്കേണ്ടതു ഭൎത്താവിന്റെയും അവളുടെയും തനതു തേട്ടമായിരുന്നാൽ ഭൎത്താവിന്റെ അനുജനു കൊടുക്കുന്നതുപോലെ ഒരു വീതം അവൾക്കും കൊടുക്കെണ്ടതുമാകുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Syrian_Canon_1870.pdf/29&oldid=171658" എന്ന താളിൽനിന്ന് ശേഖരിച്ചത്