താൾ:Syrian Canon 1870.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൨൧

ണ്ടായുരുന്നിട്ട ഒന്നാമത്തവന്റെ പൌത്രന്റെ പുത്രനും രണ്ടാമത്തവന്റെ പൌത്രനും മൂന്നാമത്തവന്റെ പുത്രനും നാലാമത്തെ പുത്രനും മാത്രം ജീവിച്ചിരിക്കയും രണ്ടുപെൺ‌മക്കളെ കെട്ടികൊടുത്തു രണ്ടുപേരെ കെട്ടികൊടുക്കാതെയും പുരുഷൻ രണ്ടാമതും ഒരുത്തിയെ കെട്ടി പ്രസവിക്കാതെ ജീവിച്ചിരിക്കയും അതുവരയും തന്റെ മുതൽ ഭാഗം ചെയ്തുകൊടുക്കാതെ ഇരിക്കയും ചെയ്തിരിക്കുംപോൾ പുരുഷൻ മരിച്ചു പോയാൽ ഭാഗംചെയ്യുന്ന സമയം ജീവനോടിരിക്കുന്ന പുത്രനും മരിച്ചുപോയ മൂന്നുപുത്രന്മാരുടെ സന്തതികൾക്കും ഒന്നുപൊലയും പുരുഷന്റെ രണ്ടാംഭാൎ‌യ്യ കൊണ്ടുവന്നിരിക്കുന്ന സ്ത്രീധനം നീക്കി പുത്രന്മാരുടെ ഒരു വീതത്തിൽ എട്ടിൽ ഒരംശം അവൾക്കും ഭാഗിക്കയും പുത്രന്മാരുടെ ഒരു വീതത്തിൽ പാതിപാതിപോലെ സ്ത്രീധനമായി ചെല്ലുവാൻ‌തക്കവണ്ണം കൊടുത്ത പെൺ‌മക്കളെ കെട്ടിച്ചയക്കയും ചെയ്യേണ്ടതാകുന്നു.

൩. ചോ. പകുതി ചെയ്യാത്ത ജ്യേഷ്ടാനുജന്മാരും സഹോദരികളും തള്ളയും ഉണ്ട. തള്ളയ്ക്കു സ്ത്രീധനം കിട്ടിയ മുതലും ജ്യേഷ്ടാനുജന്മാരുടെ അപ്പന്റെയും അപ്പൂപ്പന്റെയും സമ്പാദ്യമായിട്ടുള്ള മുതലും ഉടപിറന്നവന്മാരുടെയും ഉടപിറന്നവളുടെയും തനതു സമ്പാദ്യമായിട്ടുള്ള മുതലും ഉണ്ട. ഇതിന്മണ്ണം ഇരിക്കുമ്പോൾ ഇവൎക്ക തമ്മിൽ ഭാഗം ഉണ്ടായാൽ ംരം എല്ലാ മുതലും ഭാഗത്തിൽ ഉൾപ്പെടുമോ? വീതിക്കുന്നതും ഏതു പ്രകാരത്തിൽ ആകുന്നു?

ഉ.സുറിയാനിക്കാരുടെ മൎയ്യാദ പതിന്നാല വയസ്സിനകം പെൺപൈതങ്ങളെ കെട്ടികൊടുക്കുന്നതിനാൽ അവരുടെ തനതുസമ്പാദ്യം ഭൎത്താക്കന്മാരുടെ സമ്പാദ്യത്തോടു ഒന്നിച്ചിരിക്കുന്നതല്ലാതെ സഹോദരന്മാരുടെയും സഹോദരിമാരുടെയും സമ്പാദ്യം ഒരു ഭവനത്തതന്നെ കാണപ്പെടുന്നതിന ഇടയില്ല. വല്ല ഹേതുവാലും ഇപ്രകാരം ഇടയാകയും ഭാഗം ചെയ്യാതിരിക്കയും ചെയ്താൽ സഹോദരിമാരുടെ തനതു സമ്പാദ്യവും തള്ളയുടെ സ്ത്രീധനവും നീക്കി ശേഷമുള്ള മുതൽ മുഴുവനും ഭാഗത്തിൽ ചേൎത്ത സഹോദരന്മാൎക്കും അമ്മയുടെ സ്ത്രീധനം കൂട്ടി അവൾക്കും ഒന്നുപോലെ ഭാഗിക്കയും സഹോദരിമാരുടെ തനതു സമ്പാദ്യം അവൎക്കതന്നെ ഇരിക്കയും ചെയ്യേണ്ടതാകുന്നു.

൪. ചോ. രണ്ടു ജ്യേഷ്ടാനുജന്മാര പെണ്ണുകെട്ടി ഒന്നിച്ചു പാൎത്തു വരുമ്പോൾ ഒരുത്തനു മക്കൾ ഇല്ലാതെ അവൻ കഴിഞ്ഞുപോയി

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Syrian_Canon_1870.pdf/28&oldid=171657" എന്ന താളിൽനിന്ന് ശേഖരിച്ചത്