താൾ:Syrian Canon 1870.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


തിരുവിതാംകൂർ സദർ കോൎട്ടിൽനിന്നും
സുറിയാനിക്കാരുടെ അവകാശക്രമത്തിനെ കുറിച്ചു
മാർ അത്താനാസ്യോസ മെത്രാപോലീത്താ അവൎകളോട
ചോദിച്ചിട്ടുള്ള ചോദ്യങ്ങളും അതുകളുടെ ഉത്തരങ്ങളും
താഴെ പറയുന്നു.
‌___________


൧ാമത ചോദ്യം: ഒരു പുരുഷനു ആണ്മക്കളും പെണ്മക്കളും കെട്ടിയവളും ഉണ്ടായിരിക്കുമ്പോൾ അവൻ മരിച്ചുപോയാൽ അവന്റെ സ്വത്തിനു ഇതിൽ ആൎക്കെല്ലാം ഏതേതു പ്രകാരം അവകാശമാകുന്നു?

ഉത്തരം: ഒരു പുരുഷന്റെ ഭാൎ‌യ്യയും പുത്രന്മാരും പുത്രിമാരും ഇരിക്കുമ്പോൾ പുത്രിമാരെ കെട്ടിച്ചുകൊടുക്കാതെയും മുതൽ ഭാഗം ചെയ്യാതെയും മരിച്ചാൽ ഭാഗം ചെയ്യുന്ന സമയം പുത്രന്മാൎക്കും മാതാവിനും ഒന്നുപോലെ ഭാഗിക്കയും അവരുടെ ഒരു വീതത്തിൽ പാതിപാതി വീതം പുത്രിമാൎക്കു സ്ത്രീധനങ്ങളായി ചെല്ലുവാൻ തക്കവണ്ണം കൊടുത്ത അവരെ കെട്ടിച്ചയ്ക്കയും ചെയ്യേണ്ടതാകുന്നു.

൨. ചോ. ഒരു പുരുഷനു നാലു ആണ്മക്കളും നാലു പെണ്മക്കളും ഉണ്ടായിരുന്നതിൽ ഒന്നാമത്തെ മകനും അവന്റെ പുത്രനും പൌത്രനും മരിച്ചു പൌത്രന്റെ മകൻ ഉണ്ട. രണ്ടാമത്തെ മകനും അവന്റെ പുത്രനും മരിച്ചു പൌത്രൻ ഇരിക്കുന്നു. മൂന്നാമത്തെ മകൻ മരിച്ചു അവന്റെ മകൻ ഉണ്ട. നാലാമത്തെ മകനും ഉണ്ട. നാലു പെണ്മക്കളിൽ രണ്ടുപേരെ കെട്ടികൊടുത്തുപോയി. കെട്ടി കൊടുക്കാത്തതിൽ രണ്ടു പെണ്മക്കളും ഉണ്ട. മേല്പറഞ്ഞ പുരുഷൻ രണ്ടാമത ഒരുത്തിയെ കെട്ടിയാറെ അവൾ പ്രസവിച്ചില്ലാ അവൾ ഉണ്ട. ഇങ്ങിനെ ഇരിക്കുമ്പോൾ ആ പുരുഷൻ മരിച്ചുപോയാൽ അവന്റെ സംബന്ധികളായ ഇവർ എല്ലാവൎക്കും അവന്റെ വസ്തുവിന അവകാശം ഉണ്ടോ? ഉണ്ടെങ്കിൽ ഏതേതു പ്രകാരമാകുന്നു?

ഉ. ഒരു പുരുഷന നാലു പുത്രന്മാരും നാലു പുത്രിമാരും ഉ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Syrian_Canon_1870.pdf/27&oldid=171656" എന്ന താളിൽനിന്ന് ശേഖരിച്ചത്