താൾ:Syrian Canon 1870.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧൭

ങ്കിൽ അപ്രകാരവും അവന്റെ അവകാശികൾ സമ്മതിക്കേണ്ടതുമാകുന്നു.

൯൨. ഇളകാത്തമുതൽ അല്ലാതെ ഇളകുന്ന മുതൽ ഒരു സ്ത്രീക്കു സ്ത്രീധനമായി കൊടുക്കുന്നതിനു പ്രമാണം വേണ്ടപ്പെടുന്നില്ലാ. ഇളകുന്ന മുതൽ സ്ത്രീധനം പറഞ്ഞുബോധിക്കുന്ന സമയം ഇടവകപട്ടക്കാരിൽ ഒരാളും സ്വജനങ്ങളിൽ മൎ‌യ്യാദക്കാറരായ നാലുപേരും സാക്ഷിക്കാറരായി വേണ്ടപ്പെടുന്നു.

൯൩. ഒരു സഹോദരന്റെ അവകാശ വീതത്തിന്റെ നേൎപാതിയോടു തുല്യമായ ഒരു വീതം ഒരു സഹോദരിക്കു സ്ത്രീധനാവകാശമുള്ളത ക്രമമായി നടത്തുന്നതിനു മാതാപിതാക്കന്മാരും അവരില്ലാത്ത പക്ഷം സഹോദരന്മാരും ഉത്തരവാദികളാകുന്നു. സ്ത്രീധനം വിവാഹത്തിനു മുമ്പും പിമ്പും അതാതു കാലാവസ്ഥ പോലെ പലപ്രകാരമായി കൊടുക്കുന്നതു ംരം സംസ്ഥാനങ്ങളിൽ സാധാരണമായിരിക്കുന്നു എങ്കിലും വിവാഹസമയം തന്നെ ആയ്തുകൊടുക്കുന്നതു ന്യായമാകുന്നു.

൯൪. ഇരട്ട പ്രസവിച്ചുണ്ടാകുന്ന രണ്ട ആൺ കുട്ടികളെ അവരുടെ സഹോദരന്മാരുടെ ഇടയിൽ രണ്ടെന്നു എണ്ണുകയും ശേഷം പേരോടു തുല്യമായ അവകാശം അവൎക്കു കൊടുക്കയും ചെയ്യേണ്ടതാകുന്നു.

൯൫. ജനനത്തിങ്കൽ കുരുടനോ, ചെകിടനോ, ഊമനോ, അംഗഹീനനോ, ആയി ജനിച്ചവനും ഭ്രാന്തനോ മഹാ രോഗിയോ ആയി തീൎന്നവനും വിവാഹത്തിനു ഹേതുവാകുന്നില്ലാ എങ്കിലും വിവാഹം ചെയ്യപ്പെട്ട സന്തതി ഉണ്ടാവാൻ ഇടവരുന്നുയെങ്കിൽ അവന്റെ വീതം അവന്റെ ഭാൎ‌യ്യയുടെയോ സന്തതികളുടെയോ മുഖാന്തിരം ഏല്പിച്ചു കൊടുക്കേണ്ടതാകുന്നു. എന്നാൽ വിവാഹവും അതിൽ നിന്നു സന്തതിയുമില്ലാ എങ്കിൽ മരണം വരെ ഉപജീവിക്കുന്നതിനു അവന്റെ അവകാശം ശേഷം പേർ പൊതുവിലൊ അവരിൽ ഒരുത്തനൊ അല്ലന്നുവരികിൽ അവകാശികൾ സമ്മതിക്കുന്ന അന്ന്യനെയോ ഏൾപ്പിച്ചു അവനെ രക്ഷിക്കുന്നതിനു ന്യായമുണ്ട. എന്നാൽ അവന്റെ മരണ ശേഷം ആ വീതം അവന്റെ അവകാശികൾക്കു ചേരേണ്ടതാകുന്നു.

൯൬. വിവാഹത്തിനു പിമ്പു ഭ്രാന്തു പിടിക്കയൊ മഹാ രോഗി ആകയൊ ചെയ്യുന്നവന്റെ അവകാശത്തിന്മേൽ ഭാൎ‌യ്യ കൎത്തവ്യക്കാരി ആകുന്നു എങ്കിലും ന്യായരഹിതമായി വസ്തു കെടുമതി ചെയ്തുകൂടാ.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Syrian_Canon_1870.pdf/24&oldid=171653" എന്ന താളിൽനിന്ന് ശേഖരിച്ചത്