താൾ:Syrian Canon 1870.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧൬


൮൭. ഒരുവന്റെ തറവാട്ടുമുതൽ ഭാഗം ചെയ്യുന്ന സമയം ഒരവകാശി ദൂരദിക്കിൽ ആയിരുന്നാൽ വിവരം ആ അവകാശിയേയും തിൎയ്യപ്പെടുത്തേണ്ടതും അവന്റെ വീതം അവൻ നിയമിക്കപ്പെടുന്നവരുടെ കൈവശം ഏല്പിച്ചു നടത്തേണ്ടതുമാകുന്നു.

൮൮. പകുതി സമയം ഒരവകാശിയേ കാണ്മാനില്ലാതെയും മരിച്ചുപോയോ ജീവനോടിരിക്കുന്നൊയെന്നു നിശ്ചയം വരാതെയും ഇരുന്നാൽ അവന്റെ വീതം പ്രത്യേകിച്ചു പൊതുവിൽ സൂക്ഷിക്കുകയും അവൻ തിരികെ വരുന്ന സമയം വീതം അവനെ ഏല്പിക്കയും അവൻ മരിച്ചുപോയതായി അറിവു കിട്ടുന്ന സമയം ആ വീതം അവകാശികൾ തമ്മിൽ ഭാഗം ചെയ്ത എടുക്കയും ചെയ്യേണ്ടതാകുന്നു.

൮൯. പകുതിസമയം ദൂരസ്തനായിരിക്കുന്ന ഒരവകാശിയെക്കുറിച്ചു അവൻ ജീവനോടിരിക്കുന്നുവോ ഇല്ലയോയെന്നു യാതൊരു അറിവും കിട്ടാതെ ഇരിക്കുന്നുയെങ്കിൽ വസ്തുക്കൾ ശേഷം അവകാശികൾ വീതിച്ചു എടുക്കയും കാണാതെ പോയവന്റെ ഭാഗം പൊതുവിൽ വച്ചു സൂക്ഷിക്കയും അവനെ കാണാതെപോയ കാലം മുതൽ ൬൦ സംവത്സരം വരെ ശേഷം അവകാശികൾ അവനു വേണ്ടി കാത്തിരിക്കയും പിന്നീടു അവനു ചെല്ലുവാനുള്ള വീതം അവകാശികൾ വീതിച്ചു എടുക്കയും വേണം. അറുപതു സംവത്സരം കഴിഞ്ഞു അവൻ എങ്കിലും അവന്റെ സന്തതികൾ എങ്കിലും വരുന്നതായിരുന്നാൽ അവകാശികൾ അവരെ ഇന്നാരെന്നു തിരിച്ചറിഞ്ഞു അവരുടെ വീതം തിരികെ കൊടുപ്പാനുള്ളതുമാകുന്നു. അന്നുവരെയുള്ള അനുഭവം ചോദിക്കുന്നതിനു ന്യായവുമില്ലാ.

൯൦. ഒന്നാം വിവാഹത്തിൽ സന്തതിയുള്ള സ്ത്രീ രണ്ടാമതും അതു കഴിച്ചും വിവാഹം ചെയ്യപ്പെടുന്നുയെങ്കിൽ അതാതു സമയത്തെ ഭൎത്താക്കന്മാരുടെ ഭവനത്തല്ലാതെ കഴിഞ്ഞ ഭൎത്താവിന്റെ ഭവനത്തു അവൾക്കു അവകാശമില്ല.

൯൧. രണ്ടാമതു വിവാഹം കഴിക്കപ്പെടുന്ന സ്ത്രീക്കു രണ്ടാം വിവാഹത്തിൽ മക്കളുണ്ടാകാതെ ഭൎത്താവു മരിക്കയും അവിടെനിന്നും പിരിഞ്ഞു കഴിഞ്ഞുപോയ ഭൎത്താവിന്റെ ഭവനത്തു തിരിച്ചുചെന്ന പാൎക്കുന്നതിനു അവൾ മനസ്സാകയും ചെയ്യുന്നപക്ഷം അവളുടെ ഒന്നാം വിവാഹത്തിലെ മക്കൾ അവളെ സ്വീകരിപ്പാനുള്ളതാകുന്നു. എന്നാൽ രണ്ടാം ഭൎത്താവിന്റെ ഭവനത്തു തന്നെ പാൎത്തു അവനുള്ള വസ്തുക്കളിൽനിന്നു ഉപജീവിക്കേണമെന്നു അവൾ ആഗ്രഹിക്കുന്നുയെ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Syrian_Canon_1870.pdf/23&oldid=171652" എന്ന താളിൽനിന്ന് ശേഖരിച്ചത്