താൾ:Syrian Canon 1870.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അധികമുള്ളവളും ഭൎത്താവിന്റെ മുതലിനു വേറെ അവകാശി കളില്ലാതെയും ഇരുന്നാൽ അവളുടെ മനസ്സുപോലെ നടത്തുന്നതിനു ന്യായമുണ്ടു.

൩ർ. തന്റെ ഭൎത്താവോടു കൂടെ ഏറിയനാൾ ജീവിച്ചു ഇരുപേരുടെയും അദ്ധ്വാനത്താലും ഉപജീവിക്കയും തറവാട്ടിൽനിന്നും ലഭിക്കപ്പെട്ട മുതലിന്മേൽ കൎത്തവ്യം ചെയ്കയും ചെയ്തു വന്ന വിധവ രണ്ടാം വിവാഹത്തെ ഇച്ഛിക്കുന്നു എങ്കിൽ അവളുടെ സ്ത്രീധനവും ഭൎത്താവിന്റെ സമ്പാദ്യത്തിൽ എട്ടിൽ ഒരംശവും അവൾക്കു ചെല്ലെണ്ടതാകുന്നു. എന്നാൽ ഒന്നാം വിവാഹത്തിൽ മക്കളുള്ള പക്ഷം മേൽ പറയപ്പെട്ടവ ഒന്നും അവൾക്കു ലഭിക്കുന്നതുമല്ലാ എന്തു കൊണ്ടെന്നാൽ അവളുടെ ഒന്നാം വിവാഹത്തിലെ മക്കൾ തന്നെ അവളുടെ സ്വത്തിനു അവകാശികളായി തീരുന്നതുകൊണ്ടാകുന്നു.

൩൫. വിവാഹത്തിനു പിൻപു ൧ർ വയസ്സിൽ താഴെയൊ പ്രസവിക്കാതെയൊ സ്ത്രീ മരിക്കുന്നുയെങ്കിൽ അവളുടെ സ്ത്രീധനം നാലിൽ ഒരംശം നീക്കി തിരികെ കൊടുക്കേണ്ട താകുന്നു. എന്നാൽ മക്കളുള്ള സ്ത്രീ അവളുടെ മക്കളോടു കൂടെ അനേക നാൾ ജീവിച്ച പിറകു മരിച്ചുപോകയും ക്രമേണ അവളുടെ സന്തതിയും നിൎമ്മൂലപ്പെടുകയും ചെയ്യുന്നുയെങ്കിൽ സ്ത്രീധനം അവകാശികൾക്കു തിരികെ കൊടുക്കുന്നതിനു ന്യായമില്ലാ.

൩൬. വിവാഹം ചെയ്യപ്പെട്ട സ്ത്രീ പ്രസവത്തിനു മുൻപോ പിൻപോ ഏതൊരു സമയമെങ്കിലും ഭൎത്താവിനെ വെടിഞ്ഞു പ്രസിദ്ധപ്പെട്ട വ്യപിചാരിണിയായി തീൎന്നു ഉപേക്ഷിക്കപ്പെട്ടു അന്ന്യമതത്തിൽ ചേരുന്ന പക്ഷം അവളുടെ സ്ത്രീധനവും തിരികെ കൊടുക്കേണ്ടതല്ലാ.

൩൭. വിവാഹം ചെയ്യപ്പെട്ട സ്ത്രീ ഭൎത്താവിനോടു കൂടെ പാൎത്തു വൃദ്ധത ഭവിച്ചു മക്കളില്ലാതെ മരിച്ചു പോകുന്നു എങ്കിലും അവളുടെ സ്ത്രീധനവും തിരികെ കൊടുക്കേണ്ടതില്ലാ.

൩൮. പകുതിക്കു മുൻപു ഒരു സഹോദരൻ മരിക്കയും അവന്റെ മക്കൾ കുട്ടികളൊ ഭാൎ‌യ്യ ഗൎഭിണിയൊ ആയിരിക്കയും ചെയ്താൽ മരിച്ച സഹോദരന്റെ അവകാശം ഭാൎ‌യ്യ മുഖാന്തിരം ഏൽപ്പിച്ചുകൊടുപ്പാനുള്ളതാകുന്നു. അവൾക്കു സന്തതി ഇല്ലാതെയും രണ്ടാം വിവാഹത്തെ ഇച്ശിക്കാതെയും ഇരിക്കുന്ന പക്ഷം ഭൎത്താവിന്റെ അവകാശം മുഴുവനും അവളുടെ കാലം വരെ അവൾ അനുഭവിക്കേണ്ടതാകുന്നു.

൩ൻ. ഒരു പുരുഷനൊ ഒരു സ്ത്രീയൊ രണ്ടാമതു വിവാഹം ചെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Syrian_Canon_1870.pdf/13&oldid=171641" എന്ന താളിൽനിന്ന് ശേഖരിച്ചത്