താൾ:Syrian Canon 1870.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬. സന്തതിയില്ലാത്ത മാതാപിതാക്കൾക്കു ഏഴുതലമുറവരെ ഉള്ള സംബന്ധികളിൽ ഒരാളെ തങ്ങളുടെ പത്രികയോടു കൂടെ സ്വത്തുക്കളിന്മേൽ പ്രത്യേകിച്ചു അവകാശപ്പെടുത്തുകയോ ദെത്തു വൈക്കയോ ചെയ്യുന്നതിനു ന്യായമുണ്ടു.ഇപ്രകാരം നിയമിക്കപ്പെടുന്നവർ ധനത്തിനും കടത്തിനും ഉത്തരവാദി കളാകുന്നു. ഉടമക്കാരുടെ പിതാസംബന്ധ വഴികളിലുള്ളവരെ സാധാരണമായി അവകാശപ്പെടുത്തുകയും ചെയ്യുന്നു.

൨൭. അവകാശ പത്രിക സ്വജാതിയിൽ നാലാളെയും പട്ട ക്കാരിൽ ഒന്നൊ രണ്ടൊ പേരെയും കൂടെ സാക്ഷി നിൎത്തി എഴുതികൊടുപ്പാനുളളതാകുന്നു.

൨൮. സന്താനമില്ലാത്ത മുതൽ ഉടമക്കാൎക്കു തങ്ങളുടെ മുതൽ പ ള്ളി വകയ്ക്കൊ ധൎമ്മ വകയ്ക്കൊ കൊടുക്കന്നതിനു മനസ്സായാൽ അവകാശികൾ വിരോധപ്പെട്ടു കൂടാ. എന്നാൽ സന്തതിയുള്ള പക്ഷം തന്റെ മുതലിൽ നിയമിക്കപ്പെടുന്ന അംശം മാത്രമേ മേലെഴുതിയ വകകൾക്കു നിയമിച്ചു പത്രിക എഴുതുന്നതിനു ന്യായമുള്ളു.

൨ൻ. മക്കളുള്ളവർ തന്റെ മക്കളിൽ ഏതാനും പേൎക്കു അവകാശം കൊടുക്കയും ഏതാനും പേൎക്കു കൊടുക്കാതെ ഇരിക്കയും ചെയ്യുന്നതിനു ന്യായമില്ലാ.

൩0. പുത്രന്മാരും പുത്രിമാരും ഉണ്ടായി പുത്രിമാരെ സ്ത്രീധനം മുതലായ്തു കൊടുത്തു കെട്ടിച്ചയെക്കയും പുത്രന്മാൎക്കു ഭാഗം ചെയ്തുകൊടുക്കയും ചെയ്തതിൽ പിന്നെ സന്തതികൾ ഇല്ലാതെ മേലെഴുതിയ അവകാശികളായ മക്കൾ മരിക്കയും ചെയ്താൽ പുത്രിമാരും അവരുടെ സന്തതികളും തന്നെ അവകാശികളായി തീരുന്നു.

൩൧. മക്കളുള്ള വിധവ അവളുടെ ഭൎത്താവിന്റെ മുതലിനു മക്കളോടു കൂടെ അവകാശിയാകുന്നു. മക്കൾ പ്രാപ്തന്മാരാ കുന്നതു വരെ തറവാട്ടു മുതലിന്മേൽ ആവശ്യം പോലെ കൎത്തവ്യവും ചെയ്യാം.

൩൨. മക്കളില്ലാത്ത വിധവ രണ്ടാമതും വിവാഹം ചെയ്യപ്പെടുന്നില്ലാ എങ്കിൽ മരണം വരെ ഭൎത്താവിന്റെ മുതലിൽ നിന്നു ഉപജീവിക്കേണ്ടതാകുന്നു.എന്നാൽ സ്ത്രീധനം മുതലായ അവളുടെ സ്വന്ത മുതൽ മരണപൎ‌യ്യന്തം അവളുടെ ആധീനത്തിലും ആകുന്നു.

൩൩. സന്തതിയില്ലാതെയും രണ്ടാമതു വിവാഹം ചെയ്യ പ്പെടാതെയും പാൎക്കുന്ന വിധവ മരണ പൎ‌യ്യന്തം ഭൎത്താവിന്റെ മുതൽ ആക്കി അഴിച്ചു ഉപജീവിക്കുന്നതിനു ന്യായമുണ്ട്. എന്നാൽ ന്യായ രഹിതമായി കെടുമതി ചെയ്തു കൂടാ. എങ്കിലും വിധവ ൧ർ വയസ്സിൽ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Syrian_Canon_1870.pdf/12&oldid=171640" എന്ന താളിൽനിന്ന് ശേഖരിച്ചത്