താൾ:Syrian Canon 1870.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯. അവകാശകുറി ലഭിച്ചവൾ സന്തതിയില്ലാതെ മരിച്ചുപോകുന്ന പക്ഷം സ്ത്രീധനം കൊടുത്തു കെട്ടിച്ചയെച്ച മറ്റൊരു പുത്രിയെ എടുത്തു അവകാശപ്പെടുത്തുന്നതിനു മാതാപിതാക്കൾക്കു ന്യായമുണ്ടു.

൨0. പുത്രന്മാരും പുത്രിമാരും ഇല്ലാത്ത മാതാപിതാക്കൾക്കു ജേ ഷ്ടാനുജന്മാരുടെയോ മറ്റടുത്ത സംബന്ധികളുടെയോ മക്കളെ അവകാശപ്പെടുത്തുകയോ വസ്തു വീതിച്ചുകൊടുക്കുകയോ ചെയ്യുന്നതിനും അധികാരമുണ്ട്.

൨൧. മക്കളും അടുത്ത അവകാശികളും ഇല്ലാത്ത മാതാപിതാക്കൾക്കു ൨0-മതു വകുപ്പിൽ വിവരിച്ചിരിക്കുന്ന പ്രകാരം ഏഴു തലമുറവരെയും തങളുടെ സ്വത്തുക്കളിന്മേൽ അവകാശിയെ നിൎത്തുന്നതിനും സന്താനനിലയ്ക്കു ദെത്തു വൈക്കുന്നതിനും വീതിച്ചുകൊടുക്കുന്നതിനും മാതാപിതാക്കൾക്കു അധികാരമുണ്ട്.

൨൨. തങ്ങളുടെ സ്വത്തുകളിന്മേൽ അവകാശിയെ നിയമിക്കുന്ന തിനിടവരാതെയും അടുത്ത അവകാശികളില്ലാതെയും മരിച്ചു പോകുന്നവരുടെ സ്വത്തുക്കൾ മുഴുവൻ പള്ളിക്കു ചേരേണ്ടതാകുന്നു.

൨൩. ഏഴുമറിവിന്റെയോ തലമുറയുടെയോ വിവരം ഒന്നു . സഹോദരന്മാരും അവരുടെ സന്തതികളും. രണ്ടു സഹോദരിമാരും അവരുടെ സന്തതികളും. മൂന്നു. പിത്രുവഴി ചിറ്റപ്പൻ പേരപ്പന്മാരും അവരുടെ സന്തതികളും നാലു. അവരുടെ സഹോദരിമാരുടെ മക്കൾ വഴിക്കാറരും. അഞ്ച. മുത്തപ്പന്റെ സഹോദരന്മാരുടെ മക്കൾ വഴിക്കാറരും. ആറു. മുത്തപ്പന്റെ സഹോദരിമാരുടെ മക്കൾ വഴിക്കാറരും. ഏഴു. മുത്തപ്പന്റെ അപ്പന്റെ സഹോദരന്മാരുടെ മക്കൾ വഴിക്കാറരും. ഇങനെ ഏഴു തലമുറ പിത്രുവഴിയിലും അപ്രകാരം തന്നെ മാതൃവഴിയിലും സംബന്ധം പ്രമാണിച്ചുവരുന്നു. എങ്കിലും പെൺ വഴി അഞ്ചു മറിവു വരെ പ്രമാണിക്കുന്ന ന്യായവുമുണ്ട്.

൨൪. പിതൃവഴി മാതൃവഴി എവ രണ്ടു വഴികളിൽ പിതൃവഴിയിലുള്ള സമ്പാദ്യങൾക്കു പിതൃ വഴിക്കാറരു തന്നെ നേർ അവകാശികളാകുന്നു.

൨൫. ആൺ വഴിയും പെൺ വഴിയും ഏഴെഴു തലമുറവരെ തമ്മിൽ സംബന്ധമുള്ളതാകയാൽ ആ തലമുറകളിലുള്ളവർ തമ്മിൽ വിവാഹം ചെയ്തു കൂടായെന്നു ചട്ടമാകുന്നു. എങ്കിലും പെൺ വഴി അഞ്ചാം തലമുറക്കാറരു തമ്മിൽ വിവാഹം ചെയ്തു വരുന്നുണ്ടു. ഇപ്രകാരം വിവാഹം കഴിക്കപ്പെടുന്നവർ തമ്മിലുള്ള അവകാശവും സംബന്ധവും പിരിഞ്ഞിരിക്കുന്നു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Syrian_Canon_1870.pdf/11&oldid=171639" എന്ന താളിൽനിന്ന് ശേഖരിച്ചത്