താൾ:Syrian Canon 1870.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കുന്ന മുതൽ തറവാട്ടു മുതലിനോടു ചേൎത്തു പകുതി ചെയ്യെണ്ടതല്ലാ എന്നാൽ അവൻ കടം സമ്പാദിക്കുന്നു എങ്കിൽ അവന്റെ വീതത്തിൽനിന്നു വീട്ടേണ്ടതാകുന്നു.

൧൨. ഒരുവൻ തറവാട്ടു മുതൽ കൊണ്ടു പെരുമാറിയ്തിൽ വച്ചു അവനു ധനമോ കടമോ ഉണ്ടായാൽ ആയ്തു തറവാട്ടു മുതലിനോടു ചേൎത്തു പകുതി ചെയ് വാനുള്ളതാകുന്നു.

൧൩. ഒരുവൻ മെത്രാൻ മുതലായുള്ള മേൽപ്പട്ടസ്ഥാനത്തിനു പോകുന്ന സമയം തറവാട്ടവകാശം ചോദിക്കുന്നു എങ്കിൽ ആയാളിനു ചെല്ലുവാനുള്ളവീതം കടം ഉണ്ടെങ്കിൽ അതിനുള്ള അംശം നീക്കിശേഷം കൊടുക്കേണ്ടതാകുന്നു.പിന്നെ ആ തറവാട്ടിൽ ഉണ്ടാകുന്ന ധനത്തിനും കടത്തിനും ആയാൾ ബാദ്ധ്യനല്ലാ. ആയാളിന്റെ മേല്പട്ടസ്ഥാനം സിന്ധിച്ച നാൾ മുതൽക്കുള്ള സമ്പാദ്യങ്ങൾക്കു തറവാട്ടിലുള്ളവൎക്കും അവകാശമില്ലാ. മേല്പട്ടസ്ഥാനം സിന്ധിക്കുന്നതിനു മുൻപോ, പിൻപോ എപ്പോൾ എങ്കിലും ആയാൾ ആവശ്യപ്പെടുന്ന സമയം മേൽ പ്രകാരം വീതം കൊടുക്കേണ്ടതാകുന്നു

൧ർ. ഒരു മേല്പട്ടക്കാരൻ സമൂഹ മുതലിൽനിന്നും എടുത്തു തറവാട്ടിൽ സമ്പാദ്യമുണ്ടാക്കിയാൽ ആ മുതലിനു ശരിയിട്ടു തറവാട്ടിൽനിന്നും തിരികെ എടുപ്പാൻ ന്യായമുണ്ടു. ആയ്തു പകുതിക്കു മുൻപും പിൻപും ആയിരുന്നാലും ശരിയായി തിരികെ എടുക്കേണ്ടതാകുന്നു.

൧൫. കത്തനാരു മുതൽ കീഴ്പൊട്ടുള്ള സ്ഥാനം ഏൽക്കുന്ന ആളുകൾ തങ്ങളുടെ മാതാപിതാക്കന്മാരുടെ കടത്തിനും ധനത്തിനും എല്ലായ്പഴും ബാദ്ധ്യസ്ഥന്മാരാകുന്നു.

൧൬. പുത്രന്മാരില്ലാത്ത പക്ഷം പുത്രിമാരു തന്നേ തങ്ങളുടെ മാതാപിതാക്കന്മാരുടെ സ്വത്തുക്കൾക്കു പൂൎണ്ണ അവകാശികളാ കുന്നതു.

൧൭. മാതാപിതാക്കൾക്കു പുത്രന്മാരില്ലാതെയും പുത്രിമാർ മാത്രം ഉണ്ടായിരിക്കയും ചെയ്താൽ പുത്രിമാരിൽ ഒരുത്തിയെ വിവാഹം ചെയ്യിച്ചു അവകാശ കുറിയും കൊടുത്തു ഭവനാവകാശിയാക്കി പാൎപ്പിക്കുന്നതിനും ശേഷം പുത്രിമാൎക്കു ചെല്ലുവാനുള്ള അവകാശം കൊടുത്തു കെട്ടിച്ചയെക്കുന്നതിനും അധികാരമുണ്ടു.

൧൮. മാതാപിതാക്കൾ ജീവനോടിരിക്കുന്ന സമയം പുത്രിമാരിൽ ഒരുത്തിയേയും മേൽ വകുപ്പിൻ പ്രകാരം അവകാശപ്പെടുത്തിട്ടില്ലായെങ്കിൽ പുത്രിമാർ എല്ലാവരും തറവാട്ടു മുതലിന്മേൽ ഒന്നുപോലെ അവകാശപ്പെടുന്നു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Syrian_Canon_1870.pdf/10&oldid=171638" എന്ന താളിൽനിന്ന് ശേഖരിച്ചത്