താൾ:Sujathodwaham bhasha chambu 1907.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


92

വൈരം പെരുത്ത ശശിയോടുമുഖം നിമിത്തം
പാരം സമത്വമിയലും തരളാക്ഷിമാരെ
ചാരത്തണച്ചെരിപൊരിപ്പതിനായ്‌ത്തുടങ്ങും
നേരത്തിലാശ്ശിഖിതെളിഞ്ഞതിലെന്തുചിത്രം?       ൧൭൨
അന്നൻപെഴുന്ന ഹരിബന്ധുധനഞ്ജയന്റെ
മന്ദസ്മിതം നൃപതികാന്തസുജാതനോക്കി
ഉന്നമ്രമോദമകതാരിലിയന്നുവാണാൾ
മുന്നം പ്രലംബരിപുസോദരിഭദ്രപോലെ.       ൧൭൩
നില്ലാത്തതാം ത്വരയൊടന്നഥ നാലുപാടും
വല്ലാത്ത ചൂടു നിതരാം വലുതായ്‌വളർന്നൂ.
ഫുല്ലാബ്ജനേത്രയുടെ വാർത്തകൾ കേട്ടുമാരൻ
വില്ലാലടിച്ചൊരുതുരുഷ്കനിലെന്നപോലെ.       ൧൭൪
സത്വങ്ങൾസത്വരമവനരികത്തുനിന്നു-
മുത്തുംഗഭീതിയൊടു ദൂരെയൊളിച്ചുമാറി
സത്യം കഥിച്ചിടുകിലെങ്ങിനെയാശ്രയാശ-
ഹൃത്തിങ്കൽവന്നുയരുമാശ്രിതവത്സലത്വം?       ൧൭൫

ഗദ്യം:- തദനന്തരമതനുതനുകാന്തിസന്തതിവസതിയാം സുജാത വിജ്ഞാതനാഥമൃതിയായ് ജാതവേതസ്സിനെജ്ജാതകൌതൂഹലമഖിലപുരവധൂസമാവൃതയായ് സമീപിച്ചനസൂയയെ മനസാ നിനച്ചു കൃശാനുരേതസ്സിനെ ധ്യാനിച്ചു കൃശാനുവിൽ പതിയ്ക്കവേ പരമരുന്ധതീയശോനിരുന്ധതികളാം പുരന്ധ്രികളുമിനിയും തൽസ്വാമിയെ വൈമനസ്യം വിട്ടനുകരിച്ചു മരിച്ച കണവരെയണഞ്ഞുകൊണ്ടാർ.

കൊണ്ടാടിക്കൊണ്ടുവൈശ്വാനരനമരവര-
പ്രസ്ഥമാം പത്തനത്തെ-


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/95&oldid=171633" എന്ന താളിൽനിന്ന് ശേഖരിച്ചത്