91
മതിമതി സുമതേ!വിലാപമിന്നീ-
മതിമതികൾക്കുമനാഥയാമെനിയ്ക്കും
ക്ഷിതിയിതിൽമരുവാനശേഷമില്ലുൾ-
ക്കൊതിയതിനാലൊരുവാകു ഞാനുരപ്പൻ. ൧൬൬
മാനത്തിലിക്കുട്ടികൾതന്നെരാജ- സ്ഥാനത്തിലാക്കീടുകപിന്നെഞങ്ങൾ ഊനത്തിനാർക്കുംകഴിയാത്തതാമാ- വാനത്തിലെത്തിസ്സുഖമായ് വസിക്കാം. ൧൬൭
ശരൽജ്യോത്സ്നിയിങ്കൽ തടാകം കണക്കാ- സ്ഫുരച്ചന്ദ്രതുല്യാസ്യ ചാഞ്ചല്യമെന്യേ ഉരച്ചോരുവാക്കിത്തരംകേട്ടമാത്യൻ തിരിച്ചാനപത്യവ്രജത്തോടുമൊപ്പം. ൧൬൮
അനന്തരംകപ്പമശുഭ്രവർഷാ- ഘനം തരുംകേശിസുജാതവേഗാൽ അനന്തരമ്യാകൃതിതൻപുരത്തെ- യനന്തരായംജ്വലനന്നുനൽകീ. ൧൬൯
ഹാ! ഹാ!പിന്നെക്കുണ്ഡമൊന്നിങ്കൽമുറ്റും സ്വാഹാകാന്തന്തന്നെ നന്നായ് വളർത്തി മോഹാപേതം സാദ്ധ്വിമാരത്രപേരും ദേഹാപായത്തിന്നുസന്നദ്ധമാരായ്. ൧൭൦
ആരഥ്യതന്നിലൊരുവൻ കുഴിയിൽ തദാനീ-
മേറെത്തെളിഞ്ഞുവിളയാടികൃപീഡയോനി
കൂറൊത്തടുക്കുമൊരുസദ്യനിനച്ചിടുമ്പോൾ
മാറത്തുമുത്തുയുരുമേതുബുഭുക്ഷുവിന്നും. ൧൭൧
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |