താൾ:Sujathodwaham bhasha chambu 1907.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


             90

അല്ലും മുകിൽ ക്കോളുമെടുത്തഗർവ്വം വെല്ലുംകചം പൂണ്ടവരാംഗിയേവം ചൊല്ലുംവചസ്സിങ്കൽമുഖത്തിലാർക്കും തെല്ലുംഭവിച്ചീലൊരുഭാവഭേദം.

അതിനവരുരചെയ്താർവിസ്മയമ്പൂണ്ടു:'നീതാൻ സതി,തവമൊഴിഞങ്ങൾക്കെപ്പൊഴുംസൽപ്രമാണം പതികളെ നിഴൽ പോൽനാം പിന്തുടർന്നേന്തിടേണം ക്ഷിതിയിലസുലഭത്വം ചേർന്ന വമ്പാർന്ന പുണ്യം"

ഇവണ്ണമവർചൊല്ലവെ സുമതിയെന്നമന്ത്രീശ്വരൻ വിവർണ്ണമുഖനായ്ക്കടന്നരികിലെത്തിനേത്രാംബുവാൽ സുവർണ്ണധരണീധരസ്തനികൾതൻ മദംസർവ്വവും കവർന്നഘനകേശിയോടനുകവൃത്തമോതീടിനാൻ.

പിന്നെസ്സഗൽഗദമവൻപൃഥുവെപ്പടയ്ക്കു സന്നദ്ധരാമരികൾവന്നുപിടിച്ചുകെട്ടി അന്നദ്ധരേശനുടെയോധരെയുംവധിച്ച- തന്നപ്പിടയ്ക്കെതൃനടപ്പുടയാളൊടോതീ:

വരുന്നുജയഘോഷമോടരിതുരുഷ്കനും ക്രോധമുൾ- ക്കുരുന്നിലിയലുംഭവജ്ജനകനായമത്സ്വാമിയും വിരുന്നിനവരെത്തിടും വിരവിൽനാളെയയ്യോ!തനി- ച്ചിരുന്നിടരുതോമനേ!ഭവതിയപ്പൊഴിപ്പത്തനേ.

ദുരിതാവനിപുണ്യഭൂമിയല്ലീ- യരിതാഡിച്ചിടുമസ്മദീയദേസം ഹരിതാങതിമേൽനമുക്കിവണ്ണം പരിതാപത്തൊടമാത്യനോതിനിന്നൂ.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/93&oldid=171631" എന്ന താളിൽനിന്ന് ശേഖരിച്ചത്