താൾ:Sujathodwaham bhasha chambu 1907.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വന്നിട്ടല്ലെന്നുതോന്നുന്നിതുസുമുഖ!ഭവാൻ
  രാജസൂയത്തിൽവെച്ചും
ഇന്നിപ്പോളെന്തുകാര്യംവരവിതെവിടെനി-
  ന്നൊക്കയുംബാക്കിയെന്ന്യേ
മന്ദിയ്ക്കാതോതിടേണംപുലരുവതുരണാ-
  ഹസ്സുതാൻവത്സ!തിണ്ണം?        ൧൩൭
വിനാശമൂക്കോടരികൾക്കുചേർക്കും
ജനാധിപൻതൻമൊഴികേട്ടനേരം
അനാഗതശ്മശ്രുയുവാവുമേവം
ഘനാദരംപൂണ്ടൊരുവാക്യമോതീ.        ൧൩൮
'താത!ത്വദംഘ്രികളിൽവീണുവണങ്ങിടുന്നേൻ
ചേതസ്സലിഞ്ഞിടണമിപ്പൊഴുതല്പമെന്നിൽ
ഭൂതന്നിൽഞാനഗതിയെൻപിഴസാരമാക്കാ-
താതങ്കമറ്റിടുമനുഗ്രഹമേകിടേണം.        ൧൩൯
ആരാജസൂയമഖവേലകഴിഞ്ഞുഘോര-
കാരാഗൃഹത്തിൽനിപതിച്ചു,പൃഥുക്ഷമേശൻ
ആരാലണഞ്ഞുവരനായസുജാതയെന്നു
പേരാർന്നതാവകതനൂജതൊഴുന്നുവീണ്ടും.        ൧൪൦
എന്നായക!ശ്വശും!വമ്പടനിങ്ങൾതമ്മിൽ
നന്നാകയില്ലരികൾഭാരതഭൂമിയേവം
വെന്നാൽവരുന്നകഥഞാനറിവിച്ചിടേണ്ട
മന്നാളുവോർക്കൊരുമഹാമണിയല്ലയോനീ?        ൧൪൧
വരനുടെവശമെത്തിമൂർഖരാമി-
പ്പരരെരണാവനിമേൽമൃഗേന്ദ്രയുഗ്മം


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/88&oldid=171625" എന്ന താളിൽനിന്ന് ശേഖരിച്ചത്