താൾ:Sujathodwaham bhasha chambu 1907.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അന്നതൊന്നുമറിയാതെകാന്തയാം
സന്നതാംഗിയൊടുമൊത്തുസൌഖ്യമായ്
മന്നവൻപൃഥുവസിച്ചുമാനുഷ-
ർക്കിന്നതെപ്പോൾവരുമെന്നുകണ്ടതാർ?        ൧൧൬
തഞ്ചാപങ്‌ക്തിയ്ക്കചരത,
വഞ്ചനയാലരിയയച്ചുകനകാസ്ത്രം
സഞ്ചിതകതുകമണച്ചതു-
മഞ്ചിതസുമബാണനവനറിഞ്ഞില്ലാ.        ൧൧൭
ഒരുദിനമിരുപേരുംപുത്തനാംഹൃദ്വിനോദം
തരുമൊരുചതുരംഗംവെച്ചുമോദിച്ചിടുമ്പോൾ
പുരുമദമൊരുദൂതൻപൂത്തപത്മാകരത്തിൽ
ചെരിയകരികണക്കാപ്പത്തനത്തിൽകടന്നാൻ        ൧൧൮
കുറിഞ്ഞികാണുംപുലിപോലെചീറ്റി-
ക്കറഞ്ഞകാരുണ്യമൊടപ്പൊഴേവം
പറഞ്ഞുഭൂവൻ'പലഹാരമാവാൻ
വിരഞ്ഞതാർകാലനു?ചൊൽകവേഗം.        ൧൧൯
കടുവായുടെവായിലാരുകയ്യി-
ട്ടിടുവാനോർക്കുവതെ?'ന്നുരാട്ടുരയ്ക്കെ
വിടവായനവൻകടന്നുടൻവ-
മ്പൊടുവാക്കേവമുരച്ചുഭീതിയെന്ന്യേ:        ൧൨൦
'നിങ്കാലനാകിയമഹമ്മദനെത്തി,വേണ്ട
ഹുങ്കാലകാലമൃതി,ജീവനിലാശയെന്നാൽ
ശങ്കാലവംഹൃദിവെടിഞ്ഞുമുറയ്ക്കുകപ്പം
തങ്കാലണഞ്ഞുതരസൈവകൊടുത്തുകൊൾക.'        ൧൨൧


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/83&oldid=171620" എന്ന താളിൽനിന്ന് ശേഖരിച്ചത്