Jump to content

താൾ:Sujathodwaham bhasha chambu 1907.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

70

                ക്കാലത്തെന്നകണക്കുവന്നുകയറും
                       കെല്പിന്നിരിപ്പാർന്നവർ                           ൭൨
                തന്നാട്ടിന്നുമതൻമതത്തിനുമതിൻ
                      രാജാവിനുംമേൽക്കുമേൽ
                നന്നായ്‌വന്നിടുവാൻമരിയ്ക്കിൽനരർതൻ
                      ജന്മംപരംമാന്യമാം
                എന്നാരാൽനിരൂപിച്ചതിന്നുതരമൊ-
                      ന്നേകുന്നതിന്നീശനോ-
                ടന്നാളുംമനതാരിൽവാഞ്ഛയൊടപേ-
                      ക്ഷിപ്പോരുസൽപ്പൂരുഷർ.                         ൭൩
               യുദ്ധക്ഷോണികളിൽകബന്ധനിരതൻ-
                       താളത്തിനൊത്തുള്ളതാം
              നൃത്തംവെച്ചുരസിയ്ക്കുവോർതലമുതൽ
                       ക്കാലോളമെല്ലാടവും
               പ്രത്യംഗംഭയമേകിടുംവ്രണകിണം
                       പൂണ്ടോരുകണ്ഠീരവ-
               പ്രാർത്ഥ്യസ്ഥൈര്യനികേതരചെയ്തുനിതരാ-
                      മായോധരായോധനം.                            ൭൪
               ചാകുന്നൂയോധരോരോഞൊടിയിലുമൊരുപാ
                     ടാ,യതോർത്തായതാത്ത്യാ
              വേകന്നൂസൈന്യനാഥർക്കകതളിര,തുക-
                     ണ്ടാർത്തുതപ്ശത്രുവൃന്ദം
              തൂകുന്നുഹർഷബാഷ്പം,കരബലമെഴുവോ-
                    രാജിഭൂദേവതയ്ക്കാ-




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/73&oldid=171609" എന്ന താളിൽനിന്ന് ശേഖരിച്ചത്