താൾ:Sujathodwaham bhasha chambu 1907.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഘോരംഭയപ്രദമടൽക്കളമാക്കിവാണൂ
വീരൻപൃഥുക്ഷിതിപനപ്പൊഴുതൊന്നുകൂടി.        ൫൩
പാരാവാരോരുഘോഷം,പ്രളയഘനരവം,
  പാർവ്വതീശാട്ടഹാസം,
ഘോരാകാരംനൃസിംഹാരവ,മജിതനെഴും
  ചണ്ഡകോദണ്ഡനാദം,
കാരാഗാരസ്ഥലങ്കാപതിരുദിതമിവ-
  യ്ക്കൊത്തിടുംശബ്ദമോടും
ധീരാരാതിക്ഷമാനായകബലവുമടു-
  ത്തെത്തിയുദ്ധത്തിനപ്പോൾ.        ൫൪
അർദ്ധപന്ദ്രാങ്കിതശിരസ്സൊത്തതദ്വൈജയന്തികൾ
യുദ്ധക്കളത്തിൽശോഭിച്ചൂരുദ്രരെപ്പോലെനിർഭരം.        ൫൫
ഗോക്കളെബക്ഷണംചെയ്വൊർചകോരങ്ങൾക്കുതുല്യമായ്
ബ്രഹ്മചാരികളെപ്പോലെസമിത്തിൽകൊതിയുള്ളവർ        ൫൬
ഗ്രാവംപോൽപോർക്കളത്തിങ്കൽദ്രവംതെല്ലറിയാത്തവർ
മാറിനെന്നതുപോൽവീതികേറാനുംവേണ്ടതുള്ളവർ        ൫൭
ദൈത്യാരിഭഗവാനെപ്പോൽനിത്യംസംക്രന്ദനപ്രിയർ
ശിതികണ്ഠസ്വാമിയെപ്പോൾക്രതുദ്ധ്വംസംനടത്തുവോർ        ൫൮
തുരുഷ്കഭൂമിപാലൻതൻകരുത്തുള്ളൊരുസൈനികൾ
ഉരുക്കാൽതീർത്തമെയ്യുള്ളോരൊരുത്തന്നോർക്കിൽവർണ്ണ്യരോ?        ൫൯
കാലാൾസംസ്കൃതപദമൊടു
മലയാളംചേർന്നൊരൊറ്റവാക്കവരിൽ
പാരംസാദികൾനിർജ്ജര-
വാരപ്രമദാമനഃപ്രസാദികൾപോൽ.        ൬൦


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/69&oldid=171604" എന്ന താളിൽനിന്ന് ശേഖരിച്ചത്