താൾ:Sujathodwaham bhasha chambu 1907.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വേർത്തുംകലുക്കമിയലാത്തവിപക്ഷഭൂഭൃ
ത്തെത്തുന്നതാംവഴിമുറയ്ക്കഗമിയ്ക്കുമാറായ്.        ൪൭
നാകത്തിൽനിന്നുമതുപോലിളയിങ്കൽനി്നനും
വേഗത്തിലാശകൾനിറഞ്ഞുനഭസ്ഥലത്തിൽ
ഏകത്രധൂളികൾനിരന്തരമൊത്തുകൂടി
ലോകത്തിനത്ഭുതമണച്ചുനിതാന്തമപ്പോൾ.        ൪൮
അന്യത്രബൃാഹിതമതിന്നനുകൂലമായി-
ട്ടന്യത്രകർണ്ണകഠിനംപൃഥുസിംഹനാദം
അന്യത്രഘോരതയെഴുംഹയപങ്‌ക്തിഹേഷ-
യന്യത്രഭൂതഭയദംഗുണഘോഷപൂരം.        ൪൯
കയ്യുംജനുസ്സുമൊരുപോൽസഫലീകരിച്ചു
മെയ്യുംമനസ്സുമൊരുമിച്ചമരിന്നുനൽകി
ശ്രീയുറ്റയോധർകണിശത്തിലരിവ്രജത്തെ-
ക്കൊയ്യുന്നതിന്നസിയെടുത്തുനടന്നുതൂർണ്ണം.        ൫൦
വേണുന്നപോൽഗരളമാർന്നലിവറ്റുലക്ഷ-
പ്രാണങ്ങൾപോക്കുവതിനുറ്റപടുത്വമോടേ
കാണുന്നവർക്കുകരളിൽ തരളത്വമേകി-
ത്തൂണങ്ങളിൽപരമജിഹ്മഗപങ്‌ക്തിവാണു.        ൫൧
ഇത്ഥംക്ഷണേനസമിതിയ്ക്കുമഹാമഹേന്ദ്ര
പ്രസ്ഥത്തിലുള്ളരിയധീരരണഞ്ഞനേരം
മുത്താർന്നുനാരദമുനീന്ദ്രനവർക്കുവായ്ക്കും
ശാസ്ത്രത്തിലെപ്പടുതകാണ്മതിനോടിയെത്തീ.        ൫൨
പാരംപൃഥാതനയകൌരവർവാസരംപ-
ണ്ടീരൊൻപതേറ്റുപടവെട്ടിയപുണ്യഭൂമി


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/68&oldid=171603" എന്ന താളിൽനിന്ന് ശേഖരിച്ചത്