നേരോടുനിന്നരികിൽഞാൻനിയതംവരുന്നേൻ
താരോടിടഞ്ഞമിഴി!താമസിയാതെതന്നെ.' ൪൧
എന്നിത്തരംമൊഴിയുരച്ചുവളർന്നബാഷ്പം
തന്നുത്തരീയമതുകൊണ്ടുതുടച്ചുനീക്കി
അന്നത്തിനൊത്തനടയാമവളെക്ഷമേശ-
നന്നെത്രയുംപ്രണയമാർന്നുപുണർന്നുകൊണ്ടാൻ ൪൨
നീലത്തഴക്കുഴലിയാളെവെടിഞ്ഞുരാട്ട-
ക്കാലത്തുഃപാരിനുതുടർന്നളവപ്പുരത്തിൽ
ചേലൊത്തസൈനികരസംഖ്യർനിരന്നുനിന്നാർ
താലദ്രുപങ്‌ക്തികൾകടൽക്കരയിൽക്കണക്കേ. ൪൩
പീനത്വമാർന്നതനുവൊത്തുകടത്തിൽനിന്നു
ദാനംപൊഴിപ്പൊരുമദോൽക്കടവാരണങ്ങൾ
നൂനംസ്വശാത്രവചമൂജയവാരണങ്ങൾ
വാനത്തിൽമേഘനിരപോലെനിരന്നുനിന്നൂ. ൪൪
ഊഴിയ്ക്കധീശനരുളാലനിലന്റെവേഗം
പാഴിൽപ്പെടുത്തിയജവംപെടുമശ്വവൃന്ദം
കേഴിയ്ക്കുവാൻപരരെവന്നുനിറഞ്ഞുതുർണ്ണ-
മാഴിയക്കകത്തിളകിടുംതിരമാലപോലെ. ൪൫
പാരാതെസാരഥികളുത്തമമാംശതാംഗം
ധാരാമപ്പൊഴവിടെയ്ക്കുസമാനയിച്ചൂ
ഓരോന്നുമേപടനിലത്തയുതാംഗഭംഗം
നേരോടുചെയ്വതിനുശക്തിയെഴുന്നതല്ലോ. ൪൬
മെത്തുംരസത്തിനൊടുസൈന്ധവയോഗമാർന്നൊ-
രത്തുംതവാഹിനികൾതാമസിയാതെതന്നെ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |