താൾ:Sujathodwaham bhasha chambu 1907.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


യ്തിരിയ്ക്കെ രണ്ടാമതുമാ സ്വരൂപമാവിർഭവിച്ചതാ രാജ്ഞി!നിൻദയിതൻ വിജയിയായ് വരുന്നതു കാണ്മതില്ലേ? വേഗമാലിംഗനം ചെയ്താലുമെന്നുരയ്ക്കയും വീണ്ടും കുറെക്കഴിഞ്ഞു നോക്കുമളവില ഹോ! മഹാകഷ്ടം! പരമസങ്കടമതെങ്ങിനെ ഞാൻ കഥിപ്പതെൻപ്രാണനായക!ഭവാൻ ശത്രുരാജധാനിയിലൊരു മഹാന്ധകാരപരിപൂർണ്ണമാം കാരാഗൃഹത്തിലസംഖ്യക്ഷതങ്ങളിൽനിന്നനർഗ്ഗളമായ് പ്രവഹിയ്ക്കുന്ന ശോണിതനടികൾക്കും നിശ്ചേഷ്ടനായ് ശ്ശയിയ്ക്കുന്നതെൻമഹാപാപം ചെയ്തൊരീ മിഴിയിണയ്ക്കു ലക്ഷീഭവിയ്ക്കയുമുടൻ മൂന്നാമതുമാ മൂർത്തി മുന്നിലെത്ിത നോക്കിയാലും നിന്റെ വല്ലഭനവസാനം സമാസന്നമെന്നു നിഷ്കരുണമായ് വചിച്ചന്തർദ്ധാനംചെയ്കയുംചെയ്തു.

ഇതിന്നുമേലെങ്ങിനെവല്ലഭൻപോ-
വതിന്നുഞാൻസമ്മതമേകിടുന്നൂ?
ചതിയ്ക്കുമയ്യോ!രിപുവിന്നെയെന്തി-
സ്സതിയ്ക്കൊരാലംബമിളാതലത്തിൽ?'        ൩൯
എന്നോതിക്കണ്ണുനീർവാർത്തരികിലവശയായ്
  നില്പൊരസ്സുഭ്രുവെപ്പാ-
ർത്തെ'ന്നോമൽപ്രാണനാഥേ!മതിമതിഭവതി-
  യ്ക്കെന്തുസംഭ്രാന്തിയേവം?
ഇന്നോർത്താൽവീര്യവാന്മാർക്കണിമണിപൃഥുഭൂ-
  ജാനിപോരിന്നുപോകേ-
ണ്ടെന്നോനിൻമുഗ്ദ്ധമാംവാക്കബലകൾബലമെ-
  ന്നുള്ളിതില്ലാത്തപേർതാൻ.        ൪൦
ഓരോതരംഭയമിതെന്തിനു?ശത്രുവംശം
വേരോടുവെട്ടിയെരിതീയ്ക്കിരയാക്കിലാക്കിൽ


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/66&oldid=171601" എന്ന താളിൽനിന്ന് ശേഖരിച്ചത്