ഇന്ദുവക്ത്രനിജകാന്തയന്തികേ
ചെന്നുനിന്നുചെറുതിത്ഥമോതിനാൾ: ൩൫
'എന്തിബ്ഭീരുചിലപ്പതിത്ഥമറിവി-
ല്ലാതെന്നുയാതൊന്നുമേ
ചിന്തിപ്പാൻകണവൻതുടങ്ങരുതടൽ
ക്കിന്നോളമെന്നാളിലും
വെൺതിങ്കൾക്കെതിർകീർത്തിനേടുമവിടെ-
യ്ക്കുത്സാഫമിസ്സാഫസം
പന്തിയ്ക്കപ്പൊഴുരച്ചിടുംരസനതാൻ
വൈകാതെനൽകീതുലോം. ൩൬
അത്തരമുള്ളൊരുഞാനെ-
ന്നിത്തരമിന്നോതിടുന്നതെന്നാകിൽ
ഉത്തരമുരചെയ്തിടുവൻ
സത്വരമെൻനാഥ!കേട്ടുകൊണ്ടാലും. ഫലകം:ശ്ലോ൩൭
എന്നിൽകനിഞ്ഞിരവിലിന്നലെയുദ്ധവാർത്ത
ചൊന്നില്ലയോ,ദയിതനായതിനപ്പുറംഞാൻ
വന്നിദ്രതൻനടുവിൽവെച്ചുമനസ്സുണ്ടായ്
ഭിന്നിയ്ക്കമാറൊരുകടുത്തകിനാവുകണ്ടേൻ. ൩൮
ഗദ്യം:- ആ സ്വപ്നത്തിനു മൂന്നു പിരിവുകളുണ്ടെന്നു പറയണമെന്നമതായൊരു ഭൂതമെൻപുരോഭാഗത്തിൽ വന്നു സുജാതേ!നോക്കുക നിന്റെ ഭർത്താവിന്റെ ജീവൻ മുസൽമാന്റെ ഖഡ്ഗത്തിന്മേൽ തുടങ്ങുന്നതു കാണരുതേയെന്നു പറകയും കുറെ കഴിഞ്ഞു ഞാൻ നാഥ! ഭവാൻ രിപുനൃപാസൃക്കിനാൽ മലീമസമായ കഞ്ചുകത്തോടു കൂടി വരുന്നതു കാൺകയും ചെ
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
