ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
താണീടാതുള്ളകീർത്തിച്ഛടയൊടുധരണീ-
- പാലനംകാന്യകബ്ജ-
ക്ഷോണീമാതിന്റെനെറ്റിത്തൊടുകറിജയച-
- ന്ദ്രാഭിധൻചെയ്തതന്ദ്രം
വാണീടുമ്പോൾ ജനങ്ങൾക്കുയരുമൊരുമഹാ-
- ഭാഗ്യസൌഖ്യാതിരേക-
ശ്രേണീവൈപുല്യമോതുന്നതിനണുവുമിവൻ-
- നാവതിന്നാവതല്ല. ൬
ദാനംധാരാളമുണ്ടെങ്കിലുമതിൽമദമി-
- ല്ലാതെയും, താൻകലാവാ
നാണെന്നാലും കളങ്കത്തിനുപഴുതുകൊടു-
- ക്കാതെയും,പ്രീതിയോടേ
മാനത്തിൽപാൎത്തുലോകത്തിനുപകലിരവും
- ഭേദമില്ലാതെബന്ധു-
സ്ഥാനംകൈക്കൊണ്ടുമുൎവീതലമവികലമ-
- പ്പാർത്ഥിവൻകാത്തുവാണാൻ. ൭
അന്ന്യായത്തിനുജന്മശ്ശനി,യനഘപഥ-
- ന്മാർക്കുശുക്രപ്രസാദം,
വിണ്ണോർനാഥന്നുബുദ്ധിക്ഷയ,മിതരനൃപ-
- ക്കൊക്കെവിഖ്യാതിനാശം,
പുണ്യക്ഷോണിയ്ക്കുപുഷ്ടിപ്രസരമിവയൊടൊ-
- ന്നിച്ചുസാമ്രാജ്യലക്ഷ്മി-
യ്ക്കുന്നാളന്യൂനരാഗംതടവിനപതിയായ്-
- ത്തീർന്നുപോലന്നരേന്ദ്രൻ ൮
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |