താൾ:Sujathodwaham bhasha chambu 1907.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്രീമത്താമാസ മാറൊത്തിരുവിധമുടയോ-

രമ്മയിൽപ്രേമമാൎന്നും

സാമൎത്ഥ്യാൽതാരകോൽപ്പന്നതകലരുകിലും

താരകാരാതിയായും

ഓമൽത്തൈവല്ലിചുറ്റിപ്പടരുമൊരമരാ-

നോകഹംശോകഹംമേ

കാമത്തെക്കൈവരുത്തിക്കരളിനുകുളിരും

സൌഖ്യമുണ്ടാക്കിടട്ടേ.        

മുൻകാലംഭാരതക്ഷ്മാതല,മതുലബലാ-

ഭോഗദാവാഗ്നിയെക്കൊ-

ണ്ടുങ്കാളുംശത്രുവംശപ്രകരമെരിപൊരി-

ച്ചാകവേലാഘവേന

തങ്കാലിൽതാണുവീഴ്‌വോൎക്കതിസുരഭികളാം

രാജപുത്രാഖ്യഭൂമി-

ക്കൊങ്കാലങ്കാരമുക്താമണികൾവളരെനാൾ

പാലനംചെയ്തുവാണാർ.        

അമ്മന്നോരിലരാതിലാജദഹനം

ചെയ്യുംപ്രതാപാനലൻ-

തന്മുന്നിൽജയലക്ഷ്മിയാംതരുണിയെ-

പ്പാണിഗ്രഹംചെയ്തവൻ

വിണ്മേൽമിന്നുമുഡുക്കൾതൻനടുവിലാ-

ച്ചന്ദ്രൻക്കണക്കുൎവിമേൽ

നിൎമ്മായംജയചന്ദ്രനെന്നൊരുധരാ-

പാലൻവിളങ്ങീടിനാൻ.        ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Salinishine എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/5&oldid=171583" എന്ന താളിൽനിന്ന് ശേഖരിച്ചത്