വൻപൻജനേശനരിഭൂമിയിൽവെച്ചുചെറ്റുൾ-
ക്കാമ്പഞ്ചിയില്ലതിലൊരത്ഭുതമല്പമുണ്ടോ? ൧൪൯
ഗദ്യം:- ഇപ്രകാരം ദുരാശപോൽ ദീർഗ്ഘമായും ദുഷ്ടഹൃദയംപോൽ തമസ്സമാവൃതമായും മൃതശരീരംപോൽ നിർവ്യാപാരമായും രാക്ഷസർക്കു പോലും ഭയപ്രദമായും വിളങ്ങുമാ രാജമാർഗ്ഗം ലഘുതരം ലംഘിച്ചു മദ്ധ്യരാത്രി ധരിത്രീപുരന്ദരനാരാൽകാരാഗൃഹദ്വാരം ചേരും നേരത്തിൽ
'സ്ത്രനായുധാഭ!സുമതേ!സുരഗീതവൃത്ത!
ഹാ!നാഥ!ഹാ!ഹൃദയവല്ലഭ!ഹാ!ദയാബ്ധേ!
ദീനാവനോദ്യത!പൃഃഥോ!തവഭാവ,മെന്നും
ഞാനാധിവാരിധിയിലാണ്ടുഴലേണമെന്നോ? ൧൪൦
എന്നാലതിന്നൊരുമരുന്നമരുന്നുകയ്യി-
ലെന്നാലവശ്യമതുതാനുപയോജ്യമിപ്പോൾ
മന്നാലലഭ്യമൊരുവൾക്കൊരുവസ്തുവെന്നു
വന്നാലൊടുക്കമതുവാനവനാടുനൽകും.' ൧൫൧
എന്നൊച്ചയൊന്നുകുയിൽകൂപ്പിടുമാറകത്തു
നിന്നുച്ചലിപ്പതു,മതങ്ങിനെകേട്ടൊരുത്തൻ
എന്നെച്ചതിച്ചിടരുതിങ്ങിനെതമ്പുരാട്ടി!
എന്നുച്ചരിപ്പതുമിളേശനുകേൾക്കുമാറായ്. ൧൫൨
മറന്നാൻതന്നുള്ളംമനുജവൃഷഭൻചാടിയരരം
തുറന്നാൻതൽക്കാരാഭവനപതിതൻനല്ലുയിരുടൻ
കറന്നാൻകൈവാളാൽശുഭശകുനമാംതാർക്ഷ്യനനുസമം
പറന്നാൻപക്ഷംപൂണ്ടബലയുടെമുന്നോട്ടതിനുമേൽ. ()
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |