ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
38
മല്ലാരേ!കുലധൂമകേതുവെയെനി-
യ്ക്കായ്‌ത്തന്നു?രുഗ്മാംഗദ-
ന്നില്ലാതാക്കിയനിന്ദ്യകർമ്മമിവനിൽ-
ചേർക്കുന്നതിന്നോർക്കയോ! ൧൩൦
ആകട്ടെകീർത്തിയകളങ്ക,തനൂജയേക-
യാകട്ടെമറ്റൊരുവളെന്തിനു?പോവതെല്ലാം
പോകട്ടെപുല്ലഭിജനാങ്കമറുപ്പനെ‘ന്നു
ഹാ!കഷ്ടമോങ്ങിയവൾനേർക്കസിയാനൃശംസൻ ൧൩൧
അക്കാഴ്ചകണ്ടരികിലെത്തിയമാത്ത്യരോതി-
യിക്കാര്യമീശ!ഹിതമല്ലിവൾ ബന്ധനത്തിൽ
പാർക്കാംകുറെദ്ദിവസമപ്പൊളിതൊക്കെമാറി
ത്വൽക്കാംക്ഷപോലൊരുവനെപ്പതിയാക്കുമല്ലോ. ൧൩൨
കംസനൊടാനകദുന്ദുഭി
ശംസനമെമ്മട്ടുചെയ്തുപണ്ട,തുപോൽ
സംസദിമന്ത്രികൾപുത്രീ-
ധ്വംസനമിച്ഛിയ്ക്കുമവനോടോതിനയം. ൧൩൩
അതുകേട്ടതുപോലെ ചെയ്‌വിനെന്നാൻ
പുതുകീർത്തിയ്ക്കധിവാസമാംനൃപാലൻ
അതുലാത്തിയൊടംബുജാക്ഷിയുംപോ
യിതുകാരാഗൃഹവാസമാചരിപ്പാൻ ൧൩൪
ആരാജന്യരശേഷമബ്ജമുഖിയിൽ
കാരുണ്യവും,താതനിൽ
തീരാതുള്ളൊരുനിന്ദയുംപൃഥുമഹീ-
ശന്മേൽപരംമാനവും,
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |