ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
37
ആശ്ചര്യം ലജ്ജയുൾച്ചൂടരിശമിതുകളാൽ
ബദ്ധമാംചിത്തമോട-
ന്നുച്ചത്തിൽ ഭൂപരിമ്മട്ടതുമിതുമവിടെ-
ച്ചൊല്ലിവല്ലാതെ വാണാർ. ൧൨൭
ആരുണ്യംപൂണ്ടനേത്രം, ഭൂകുടികൾ കുടികൊ-
ള്ളുന്നഫാലം, നിതാന്തം
കാരുണ്യംവിട്ടചിത്തം,രുധിരമൊഴുകിടും
ദന്തവസ്ത്രാന്തമേവം
ചേരുംകോലത്തൊടപ്പോളസിയെയുറയിൽനി-
ന്നൂരിനേരിട്ടടുത്താ-
ത്താരും വിദ്യുത്തുമൊക്കുംതനുവൊടുജയച-
ന്ദ്രാഖ്യനീവാക്യമോതി: ൧൨൮
'മൂർഖേ! മുന്നൂറിനും മേൽമുടിയതിൽമകുടം
ചൂടിവോർപാടുനോക്കി-
പ്പാർക്കെപ്പാപിഷ്ഠനീയിപ്രതിമയെവരണം
ചെയ്തുവോ?ജാതിയായി!
ചേർക്കെന്നായ്‌വന്നുവല്ലോ ശിവ!ശിവ!രിപുവിൽ-
പ്രീതിനീമേദിനീശ-
ർക്കാർക്കെന്നെപ്പോൽകളങ്കാങ്കുരമുയരുമിനി-
ത്തങ്കുലത്തിങ്കലേവം? ൧൨൯
വല്ലാമക്കളിൽനല്ലതാർക്കുമനപ-
ത്യത്വം, സുതത്വങ്ങളി-
ന്നെല്ലാവറ്റിലുമഗ്ര്യമാമിതറിയും-
നീയെന്തിനായന്ധനായ്
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |