താൾ:Sujathodwaham bhasha chambu 1907.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
33

തുല്യം നാണിച്ച കുന്നിൻനിരയുടെകുഹരൌ-
ഘത്തിൽ നിത്യംരമിയ്ക്കാം.       ൧൧൩
പോരെങ്കിൽ കാണതിന്നപ്പുറമൊരുപുരുഷൻ
കാശിതന്നീശിതാവാ-
സ്സാരൻ കാമാരിയെച്ചേർത്തകമലരിൽ വിഭൂ-
തിയ്ക്കുനൽഗ്ഗേഹമായാൻ
നീരിങ്കിൽ ശൈത്യമെത്തുംപടിയിഹപരമീ-
രണ്ടിലും ഭൂരിസൌഖ്യം
ചേരും കല്യാണി! മേന്മേലവിടെമരുവിടു-
ന്നോരിൽ നേരാണിതെല്ലാം.       ൧൧൪
കിഴക്കാളുംഭൂപർക്കകതളിർപറിപ്പാൻ കരബലം
കുഴക്കാണെന്നാൽ കേൾ നരപതി കലിംഗാധിപനിവൻ
പുഴക്കാന്തൻ നൽകും പുരുവിഭവമൊത്തുള്ളപുരുഷൻ
മഴക്കാർ കൈകൂപ്പുംകുഴലി! മടിയോ മാലയിടുവാൻ?       ൧൧൫
ഏണീവിലോലമിഴി! തത്സവിധത്തിലാന്ധ്ര-
ക്ഷോണീശ്വരൻ മരുവിടുന്നു മഹാകുലീനൻ
വാണീരമാധരണിമാർക്കു സപത്നിയായ്‌നീ
വാണീടുമിപ്പുരുഷനെപ്പതിയായ്‌വരിച്ചാൽ.       ൧൧൬
അവന്നരികിൽ വാഴുവോനസിതചൂളി! ചോളക്ഷമാ-
ധവൻ‌ നഗതനൂജയെത്തൊഴുതു വാച്ചവിത്തത്തിനാൽ
കവർന്നു ധനദന്നെഴും പദവി,യക്ഷരാട്ടോർക്കുകിൽ
ശിവന്നടിമ,നാരിതാൻ നരനിലുംബലംവാച്ചവൾ.       ൧൧൭
കണ്ടാലും തത്സമീപത്തപരനെയവനാ-
പ്പാണ്ഡ്യഭൂമണ്ഡലേശൻ       5 *






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/36&oldid=171568" എന്ന താളിൽനിന്ന് ശേഖരിച്ചത്