ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
32
വംഗാധീശൻ, വരിഷ്ഠാകൃതിഹരിഹയദി-
ങണ്ഡലാഖണ്ഡലാഗ്ര്യൻ
ഗംഗാകാരുണ്യമേകുന്നൊരുഹരിതനിചോ-
ളത്തെനിത്യം ധരിയ്ക്കും
തുംഗാഭോഗംതദീയംവിഷയമവിഷയം
വാക്കിനെന്നോർക്കണംനീ. ൧൧൦
അവനരികിൽവസിപ്പോനംഗഭൂപൻഗുണാഢ്യൻ
കവനകുശലനെന്നല്ലംഗമോർത്താലനംഗൻ
അവനിൽമമതയെങ്കിൽതൂർണ്ണമദ്ധന്യനെത്താ-
നവനിപതിതനൂജേ!മാലയിട്ടാലുമിപ്പോൾ. ൧൧൧
പിന്നെക്കാണുകകാമരൂപനൊരുവൻ
നിന്നോടുചേർന്നീടുവോൻ
മന്നിൽകാമിനി!കാമരൂപപതിതാൻ
ചൊല്പൊങ്ങുമിപ്പുണ്യവാൻ
മന്ദിയ്ക്കാതിവനെഗ്രഹിയ്ക്കുകിൽനിന-
ക്കാബ്രഹ്മപുത്രയ്ക്കകം
കന്നൽക്കാറണിവേണി!വാരിവിഹൃതി-
യ്ക്കായ്ക്കൊണ്ടുപോയ്ക്കൊണ്ടിടാം. ൧൧൨
അല്ലെന്നാൽകാൺകമദ്രാധിപനരികിലിരി-
യ്ക്കുന്നതിദ്ധന്ന്യനല്ലോ
വില്ലാളിശ്രേഷ്ഠവീരർക്കണിമണിയിവനായ്..
ച്ചേരുകിൽ ചാരുഗാത്രി!
ചൊല്ലാംനിൻകൊങ്കയാലുംതവകണവനെഴും
നിശ്ചലത്വത്തിനാലും
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |