താൾ:Sujathodwaham bhasha chambu 1907.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


31

നൂനം മേസർവ്വമിത്ഥംനൃപരജനിരപോ-
ലങ്ങു'മേമേ'കരഞ്ഞാർ.       ൧൦൬
ഇതുപടിനൃപരെല്ലാംവാഴവേതോഴിവേഗാ-
ലതുലമഹിമകോലുംസാർവഭൌമാജ്ഞമൂലം
പുതുമധുവൊടെതൃക്കുംവാണിയിൽപാണിനീട്ടി-
ച്ചതുരതരമുരച്ചാൾധന്യയാംകന്യയോടായ്:       ൧൦൭
'വാണീകാന്തന്റെ പാണിയ്ക്കൊരു പുതുവിരുതേ!
വാർമുടിത്തയ്യലാളേ!
താണീടാനെന്തുവക്ത്രാംബുജ,മതിൽനയനാം-
ഭസ്സിനുംബന്ധമെന്തേ?
കാണിക്ഷ്മാഭൃൽഗണത്തെ,ശ്ശരദൃതുവിൽ‌വരും
പൂർണ്ണിമാവാസരത്തിൽ
കാണിയ്ക്കുംകാറിനുണ്ടോപഴുതി,രുളിനിരി-
പ്പെന്നുമദ്ധ്യാഹ്നമായാൽ?       ൧൦൮
മുന്നാളെന്നോവിദർഭദ്രുപദനൃപതിമാർ
കന്യകൾക്കായ്‌നടത്തി-
പ്പിന്നാളാരുംനടത്താത്തൊരുപരിണയമി-
ബ്ഭൂമിതൻസ്വാമിതിണ്ണം
ഇന്നാരാൽ തൻ സുതയ്ക്കും വരുവതിനുനിന-
യ്ക്കുന്നു മുന്നൂറിനുംമേൽ
മന്നാളുന്നോരുമുണ്ടിസ്സഭയിലതിൽവരി-
ച്ചാലുമിപ്പോളൊരാളേ.       ൧൦൯
ശൃംഗാരശ്രീകളിയ്ക്കും കനകസദനമേ!
തിണ്ണമിപ്പുണ്യവാൻതാൻ


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/34&oldid=171566" എന്ന താളിൽനിന്ന് ശേഖരിച്ചത്