ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
30
താരോടുംകണ്ണി ചെന്നാൾസദസിസഖിയൊടൊ-
ത്തമ്മഹാസന്മുഹൂർത്തേ. ൧൦൩
മാനംചേരുന്നമല്ലീശരമഹിതജയ-
സ്തംഭശുംഭൽപതാകാ-
സ്ഥാനം കൈക്കൊണ്ടു ദൃഷ്ടിയ്ക്കമൃതമഴപൊഴി-
യ്ക്കുന്നൊരത്തന്വിയാളെ
ആനന്ദാംഭോധിവീചികലവികളിലനേ-
കായിരംമജ്ജനം ചെ-
യ്താനംഗാസ്ത്രാർത്തരാകും നൃപർമിഴികുളിരെ-
ക്കണ്ടുകൊണ്ടാടിനിന്നാർ. ൧൦൪
കാറിന്നുൾച്ചേർന്ന തൂമിന്നലു,മിരുളിനിട-
യ്ക്കുല്ലസിയ്ക്കും വിളക്കും
പാരിൽപര്യായമാംമട്ടവിശദവദനം
ചാരുചേരുംശരീരം
പേറിസ്സർവ്വംഗസൌന്ദര്യമൊടവിടെവരും
പെൺകുലത്തിൻകലാപം
പോരിന്നൊറ്റയ്ക്കുകാമന്നഖിലരൊടുമഹോ!
തദ്ദിനം ശക്തിനൽകീ. ൧൦൫
മാനംമേ, ഭൂതലം മേ, വരതനുരുചിമേ,
കീർത്തിമേ,നൽസ്സുഖംമേ
ജ്ഞാനംമേ, വിക്രമംമേ, തരുണപദവിമേ,
സാഹിതീകൌശലം മേ,
ഗാനംമേ, സൽഗുണം മേ, ഭുജബലമതുമേ,
സൽക്കുലം മേ, ധനം മേ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |