താൾ:Sujathodwaham bhasha chambu 1907.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല       29

മുറ്റുംമാരേഷുചാപത്തെയുംമഥജയച-

 ന്ദ്രാഭിധക്ഷ്മാപതീന്ദ്രൻ

കുറ്റംതീർന്നുള്ളപീഠത്തെയുമുടനധിരോ-

  ഹിച്ചുപോലിച്ഛപോലെ.

ഗദ്യം :- ആ ശ്രേഷ്ഠതമായ ഗോഷ്ടിയിൽ സാർവ്വഭൌമപ ദമഖർവ്വമദാന്വിതനായ് പ്രാപിച്ച ജയചന്ദ്രൻറെ പുരോഭാഗ ത്തിലിരുവരിയായ് നിരത്തിവെയ്ക്കപെട്ടിരുന്ന കട്ടിപ്പൊന്നാൽ നിൎമ്മിതങ്ങളും നവരത്നഖചിതങ്ങളാകയാലൈന്ദ്രചാപങ്ങളെ ലെന്നാ കൃതി കൊണ്ടു മാത്രമനുമേയങ്ങളും കാന്യകുബ്ജചക്രവത്തി യുടെ ഭുജപ്രതാപപ്രതിബിംബങ്ങളെന്നു തോന്നുമാറു ജ്വലിയ്ക്കുന്ന വയുമാം മഹാസിംഹാസനങ്ങളിൽലന്നുവരെ നടന്നയാഗത്തിലി ലവെച്ചവരുമെച്ചിലെടുത്തവരും കറിക്കു നുറുക്കിയവരും പാത്രം തേച്ചവരും പാചകന്മാരും മറ്റുമായ് കാലയാപനം ചെയ്ത രാജാന്യരെന്നു പറയേണ്ടുന്ന രാജാന്യർ ഞെളിഞ്ഞു കയറി ഞാൻ ഞാൻ സമ്രാട്ടിന്റെ സന്താനത്തിന്നനുരൂപവരനെന്നു ചിന്തിച്ചു ഹന്ത ! ചെന്താർശരന്നു വശംവദമായ ഹൃദയത്തോടും വസിയ്ക്കുമ്പോൾ

ഓരോ ഭൂഷാ വിശേഷത്തിന്നു മൊരു പൊഴുതേ

  ജന്മസാഫല്യമേകി -

ക്കൂറോടോമൽപ്പുതുത്തേനൊഴുകിനവരണ

  സ്രക്കിനെക്കയ്ക്കുലേന്തി
 

ക്ഷീരോദന്വൽ സുതയ്ക്കുംലംഘിമയകമതിൽ

   ചേൎത്തുവിദ്യുത്തോടൊപ്പം
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/32&oldid=171564" എന്ന താളിൽനിന്ന് ശേഖരിച്ചത്