താൾ:Sujathodwaham bhasha chambu 1907.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ത്വദുന്നതിയ്ക്കുത്തമമാർഗ്ഗമോർത്തു
രഥംനടത്തിയ്ക്കരണാങ്കണത്തിൽ?        ൭൦
കാളുന്നതീയുടയകണ്ണൊടുകൽക്കിതന്നെ-
ക്കാളുന്നിറഞ്ഞകടുരുട്ടകതാരിലേറി
ആളൊന്നുമാറിയധരംമുറുകെക്കടിച്ചു
ചീളെന്നുദൂതനൊടുഭൂപനുമിത്ഥമോതി:        ൭൧
'ഹാ!ധിൿകാലംമറഞ്ഞാലതിനുമൊരതിരി-
  ല്ലെന്നതോ?മന്നിൽനേത്ര-
വ്യാധിയ്ക്കാവാസമിപ്പോൾക്ഷിതിപകിതവരോ?
  വൃദ്ധനാംശ്രാദ്ധദേവൻ
ആധിയ്ക്കാകാതെമർത്ത്യർക്കവിടെവലകയോ?
  ചെന്നുചെന്നെല്ലുകേറി-
ബ്ബാധിയ്ക്കാറായിതല്ലോമുസലമതിനെയും
  ഭൂമിയീമട്ടുമായോ?        ൭൨
പണ്ടയ്യോ!ബാലനെന്നോർത്തയിഹൃദയ!വോ-
  നാർദ്രനായ്ത്തീർന്നമൂലം
വെന്തല്ലോരുട്ടിലിപ്പോൾസുദൃഢമൊരുകുഴി-
  യ്ക്കൊന്നുപോൽകുന്നുഭൂമൌ
ദണ്ഡംവേണ്ടാട്ടെദേവേന്ദ്രനൊടിവർവരികിൽ
  തക്കസൽക്കാരമേകാൻ
വേണ്ടുംവണ്ണാനിയോഗിച്ചിടുകചിറകസു-
  ക്കൾക്കുമൽഖഡ്ഗമേകും.        ൭൩
വേഗംപൊയ്ക്കൊൾകദൂതാധമ!യമനയനം
  കാട്ടിനീനിൽക്കിലാമു-


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/23&oldid=171554" എന്ന താളിൽനിന്ന് ശേഖരിച്ചത്