താൾ:Sujathodwaham bhasha chambu 1907.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


19
പൂർണ്ണാനന്ദംവിളങ്ങുന്നളവുതുരഗവേ-
ഗത്തിനാൽഗന്ധവാഹൻ-
തന്നെക്കാൽകീഴമർക്കുന്നൊരുതരുണപുമാൻ
സന്നിധൗവന്നുചേർന്നു.
ആരിതെത്തിടുവതെന്നശങ്കയ-
ബ്ദാരതത്രിദശനാഥർകൊള്ളവെ
വാരിദസ്തനിതഗർവ്വടക്കിടും
ഗീരിതിത്തരമുരച്ചുദൂതനുംഃ
‘കർപ്പൂരദേവീസോമേശർക്കുൽഭൂതനനഘൻപൃഥു
ഉൾപ്പൂവിൽഭൂപ്!കരുതിത്വൽഭൂതിയിതുചൊല്ലിനാൻ.
പണ്ടാരുംതന്നെനേടാത്തൊരുപരമയശോ-
ലക്ഷ്മിയിൽകാംക്ഷയെത്തി-
ക്കൊണ്ടാലെല്ലാംകഴിഞ്ഞെന്നയിവിപുലമനോ-
രാജ്യസച്ചക്രവർത്തിൻ!
ഉണ്ടാകൊല്ലേതുമുള്ളിൽ,ശിശുശശികലയെ-
പ്പാമവാനോമലാളെ-
ച്ചണ്ഡാലൻദിവ്യസാവിത്രിയെയുമിളയിൽനീ
പൂണ്ടതായ് കണ്ടതുണ്ടൊ?
ഞാനേകനല്ലതുവിലക്കുവതിന്നുരാജ-
സ്ഥാനേശനാംസമരസിംഹനുമുണ്ടതോർത്താൽ
മാനേഹതെല്ലിനിയുമങ്ങുഭവിയ്ക്കുകിൽപോർ
താനേതുകൊണ്ടുമയിവേണ്ടതുനമ്മൾതമ്മിൽ.
അതിനുമുമ്പെങ്ങിനെസാർവ്വഭൗമ-
പദംനിനക്കായതുകൊണ്ടിദാനീം

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vividhkv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/22&oldid=171553" എന്ന താളിൽനിന്ന് ശേഖരിച്ചത്