താൾ:Sujathodwaham bhasha chambu 1907.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14

         നാനാദേശങ്ങൾ കാക്കുംനരപതികൾനവീ-
                നച്ഛവിയ്ക്കൊച്ചവായ്ക്കും
          സേനാവൃന്ദത്തൊടൊന്നിച്ചിഹസദസിലസി
                  ച്ചിടുവാൻവന്നുചേർന്നാൽ
           മാനാതീതപ്രതാപം,മഹിതകല,യശ-
                 സ്സേ,കമാംസൌകുനാര്യം
           ഭ്രനാഥർക്കുള്ളമററുള്ളൊരുഗുണഗണവും
                      കന്യകയ്ക്കന്നുകാണാം.                              ൪൬
            നവനീരദനീലവേണിയന്നാ-
             ളവനീനാഥരിലാരെവേട്ടിടുന്നൂ
             അവനീമമനാടടക്കിമേല-
             ന്നവനീതാംഗിയൊടൊത്തുവാണിട്ടെ-                   ൪൭
             പാണ്ഡുക്ഷമാപാലഭാഗ്യോൽക്കരപരിണതിയായ്-
                        പ്പണ്ടുഭ്രഖണ്ഡമൊട്ടു-
             ക്കാണ്ടുള്ളോപ്പെരേതാധിപസുതനെവെടി-
                        ഞ്ഞന്യനിന്നാൾവരെയ്ക്കും
              വേണ്ടുംവണ്ണംനട്ടത്താത്തൊരുവിവിധഗുണം
                         ചേരുമീരാജസൂയം-
               കൊണ്ടുവ്വീശർക്കുകൂടുമപുതിയൊരുപുകഴും
                          പുണ്യവുംഗണ്യമല്ലാ.                                ൪൮
                 മിടുക്കെഴുന്നവനിപരിമ്മഖത്തിനാ-
                  യടുക്കളപ്പണിമുതലേതുവേലയും
                   എടുക്കണംവിമതരെവെന്നുനാമതി-
                  ന്നൊടുക്കിവെയ്ക്കണ'മിതിഭ്രപനോതിനാൻ.           ൪൯




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/17&oldid=171547" എന്ന താളിൽനിന്ന് ശേഖരിച്ചത്