താൾ:Sujathodwaham bhasha chambu 1907.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ആയുദ്ധത്തിലനൽപമായവിജയം
ന്യായത്തെമുന്നിൎത്തുവാ-
നായിത്തോന്നിയപൃഥ്വിളായുവനൃപ-
ന്നായത്തമായെത്രയും
ശ്രീയെത്തുംജയചന്ദ്രനശ്രുനടിയിൽ
കയത്തെമുക്കിപ്പരം
ഹ്രീയെത്തൻതലമേൽചുമന്നുനഗരേ
പോയൊത്തുപോയെത്തിപോൽ ൪൨
ലോകപ്രസിദ്ധമിതുമന്ത്രിയറിഞ്ഞുതന്നേ
നാകപ്രഭുപ്രതിമനാമ്നൃപനോടുവൈരം
പാകപ്പെടുമ്പടികഥിച്ചിത,മാത്യനെന്നു-
മേകപ്രമാണമിഹനല്ലതുചൊൽവതല്ലോ. ൪൩
നരവരനുത്തരമായി-
ത്തിരുവളമവ്വണ്ണമെങ്കിലാകട്ടെ
വരവതുവരുമതുനീക്കാ-
നൊരുവനുമില്ലെന്നുചൊല്ലിമന്ത്രീന്ദ്രൻ. ൪൪
'ഏതായാലുമമാത്യരേ!വിരവിൽനാം
ശ്രീരാജസൂയാദ്ധ്വരം
വീതായാസലവംകഴിപ്പതിനും
ച്ചീടുന്നു,നാടൊന്നിലും
നേതാവാമ്നരനിമ്മഖത്തിനണയാ-
താകൊല്ലലോകോല്ലസ-
ച്ഛീതാവുമ്മമകന്യകയ്ക്കുമതുകാ-
ലത്താകിലുദ്വാഹമാം.Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Anoopan എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/16&oldid=171546" എന്ന താളിൽനിന്ന് ശേഖരിച്ചത്